21/04/2018

20-04-2018- ബര്‍മീസ് കറന്‍സി Part-8


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
77

History of Burmese Currency
Continuation... (Part-8)

സ്വതന്ത്രലബ്ധിക്ക് ശേഷമുള്ള ബര്‍മീസ് കറന്‍സികള്‍ (1948 മുതല്‍)

1948 ഏപ്രില്‍ 3-ന് ബര്‍മ്മയുടെ സെന്‍ട്രല്‍ ബാങ്ക് ആയി  "Union Bank of Burma" (Union Bank of Burma Act 1947 പ്രകാരം) രൂപീകൃതമായി. Reserve Bank of India -യുടെ റങ്കൂണ്‍ ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും Union Bank of Burma ഏറ്റെടുത്തു. എങ്കിലും 1952-ലാണ്  ബാങ്ക് നോട്ടുകള്‍ സ്വന്തം പേരില്‍  ഇഷ്യൂ ചെയ്യാനുള്ള അധികാരം  Union Bank of Burma -ക്ക് ലഭിച്ചത്.

സ്വാതന്ത്ര്യാനന്തരം ബര്‍മ്മയില്‍ rupees നോട്ടുകള്‍ ഇഷ്യൂ ചെയ്തത് മൂന്ന് പേരുകളിലായാണ്. അവ താഴെ വിശദീകരിക്കുന്നു.

🔷 1- Government of Burma ഇഷ്യൂ ചെയ്ത കറന്‍സികള്‍(1948)

1948-ല്‍ ബര്‍മ്മക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ബര്‍മ്മ സ്വന്തമായി കറന്‍സി നോട്ടുകള്‍ ഇഷ്യൂ ചെയ്ത് തുടങ്ങി. Government of Burma -യുടെ കീഴില്‍ 1, 5 Rupees നോട്ടുകളാണ് ആദ്യമായിപുറത്തിറങ്ങിയത്. “at all places where bank notes are issued, this note can be exchanged for 1 rupee” എന്ന promissory clause മുന്‍വശത്ത് ബര്‍മീസ് ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. R.V.N. Hopkins, Maung Kaung എന്നിവര്‍ ഈ നോട്ടുകളില്‍ ഒപ്പ് വച്ചിരിക്കുന്നു.




🔷 2-Government of the Union of Burma ഇഷ്യൂ ചെയ്ത കറന്‍സികള്‍(1949)

1949-ല്‍  Government of the Union of Burma ഇഷ്യൂ ചെയ്ത 10, 100 rupees നോട്ടുകള്‍ പുറത്തിറങ്ങി. R.V.N. Hopkins, Maung Kaung തന്നെയാണ് ഈ നോട്ടുകളിലും ഒപ്പ് വച്ചത്. 




🔷 3-Union Bank of Burma ഇഷ്യൂ ചെയ്ത കറന്‍സികള്‍(1952 മുതല്‍)

1952-ല്‍  1, 5, 10, 100 rupees നോട്ടുകള്‍ Union Bank of Burma പുറത്തിറക്കി. എന്നാല്‍ അതേ വര്‍ഷം ഡിസംബറില്‍ ഈ rupees നോട്ടുകള്‍ക്ക് പകരം പുതിയ kyat നോട്ടുകള്‍ നിലവില്‍ വന്നു (1 kyat=100 pyas). 




to be continued…






No comments:

Post a Comment