08/04/2018

06-04-2018 - ബര്‍മീസ് കറന്‍സി Part-6


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
75

History of Burmese currency

continuation... (Part-6)

ജപ്പാൻ അധിനിവേശകാലത്തെ ബർമീസ് കറൻസികള്‍ (1942 മുതൽ 1945 വരെ)

Cent & Rupee (1942 - 1944)

1942-ൽ ബ്രിട്ടീഷുകാരെ ഇന്ത്യയിലേക്ക് തുരത്തി ജപ്പാൻ ബർമ്മയിൽ ആധിപത്യം സ്ഥാപിച്ചു. അതേ വർഷം 1, 5, 10 എന്നീ denomination- കളിൽ cent എന്ന നാമത്തിൽ അവർ പുതിയ പേപ്പർ കറൻസി പുറത്തിറക്കി. അതോടൊപ്പം തന്നെ ½, ¼, 1, 5, 10, 100 denomination- കളിൽ പുതിയ Rupee നോട്ടുകളും ഇഷ്യൂ ചെയ്തു (1 rupee = 100 cents). 

പ്രത്യേകതകള്‍: ഈ നോട്ടുകളുടെയെല്ലാം മുന്‍വശത്ത് 'The Japanese Government'  എന്ന് പ്രിന്‍റ്  ചെയ്തിരിക്കുന്നു. കൂടാതെ മുൻവശത്ത്  ഇടതും വലതും ഭാഗങ്ങളിലായി ചുവപ്പ് നിറത്തിൽ  'B' എന്ന അക്ഷരത്തിൽ തുടങ്ങുന്ന കോഡ് (code letters) കാണാം. ഈ കോഡിലെ ആദ്യത്തെ 'B' എന്ന അക്ഷരം ഈ നോട്ട്‌ ബർമ്മക്ക്  വേണ്ടി ഇഷ്യൂ ചെയ്തവയാണ് എന്ന് സൂചിപ്പിക്കുന്നു. പിന്നീട് വരുന്ന അക്ഷരം/അക്ഷരങ്ങൾ നോട്ടിൻ്റെ  പ്രിന്‍റിംഗ് ബാച്ചിനെയും (block) സൂചിപ്പിക്കുന്നു. നോട്ടിൻ്റെ  താഴെ Government of great imperial Japan എന്ന് ജപ്പാനീസ് ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു.



kyat (1944 - 1945)

1944-ല്‍ ഈ നോട്ടുകള്‍ക്ക് (cents & rupees) പകരം ജപ്പാന്‍ 1, 5, 10, 100 എന്നീ denomination- കളിൽ kyat എന്ന കറന്‍സി  പുറത്തിറക്കി (1 kyat = 100 cents). പിന്നീട് 1945-ൽ  ഡോ: ബാമോയുടെ (Head of State) ഛായാചിത്രത്തോട് കൂടിയ പുതിയ 100 kyat ഇഷ്യൂ ചെയ്തു.

പ്രത്യേകതകള്‍: ഈ നോട്ടുകളുടെയെല്ലാം മുൻവശത്ത്  സൂര്യോദയവും മയിലിൻ്റെ ചിത്രവും  പിന്‍വശത്ത്‌ Mandalay കൊട്ടാരത്തിന്‍റെ ചിത്രവും കാണാം. നോട്ടിന്‍റെ denomination ബര്‍മീസ് ഭാഷയില്‍ മുന്‍വശത്ത് രേഖപ്പെടുത്തിയിരിക്കുന്നു.

ജപ്പാനീസ് ഗവണ്മെന്റ് ബര്‍മ്മക്ക് വേണ്ടി നാണയങ്ങള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല. 1945-ല്‍ ബ്രിട്ടീഷുകാര്‍ ജപ്പാനില്‍ നിന്നും ബര്‍മ്മയുടെ അധികാരം തിരച്ചു പിടിച്ചപ്പോള്‍ kyat നോട്ടുകൾ പിൻവലിക്കുകയും അവയിൽ വലിയ ദ്വാരങ്ങൾ (punch holes) ഉണ്ടാക്കി ആ നോട്ടുകളുടെ മൂല്യം നഷ്ടപ്പെട്ടതായി സൂചിപ്പിക്കുകയും ചെയ്തു.



to be continued…



No comments:

Post a Comment