ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 72 |
ചായ
ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് ചരിത്രം പറയുന്നു. വാമൊഴി ഐതിഹ്യപ്രകാരം ചൈനിസ് ചക്രവർത്തിയായിരുന്ന ഷെൻ നൂങ് (shen nung) ആണ് ചായയുടെ തനിനിറം യാദൃശ്ചികമായി തിരിച്ചറിഞ്ഞത്. ഇദ്ദേഹം കാട്ടിൽ വേട്ടക്കുപോയ സമയത്ത് അൽപം വെള്ളം ചൂടാക്കാൻവെക്കുകയും ഏതോ ചെടിയുടെ ഉണങ്ങിയ ഇലകൾ വെള്ളത്തിലേക്ക് പാറിവീഴുകയും ചെയ്തു.തവിട്ടുനിറത്തിലായ വെള്ളം രുചിച്ചുനോക്കിയ ചക്രവർത്തി പാനീയം നൽകിയ ഉൻമേഷം അനുഭവിച്ചറിഞ്ഞു.തേയിലയുടേയും ചായ എന്ന അത്ഭുത പാനീയത്തിന്റെയും കഥ ഇവിടെ തുടങ്ങുന്നു.
"ചാ"എന്ന ചൈനീസ് പദത്തിൽനിന്നാണ് ചായയുടെ തുടക്കം. ഏതാണ്ടെല്ലാ ഏഷ്യൻ ഭാഷകളിലും "ചായ്" എന്നാണ് ചായ അറിയപ്പെടുന്നത്.ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ചൈനക്ക് സ്വന്തമാണ് സെൻ ബുദ്ധസന്യാസിമാരിലൂടെയാണ് ചായ ജപ്പാനിലെത്തിച്ചേരുന്നത്.പിന്നീടത് കാലക്രമേണ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു.ഡച്ച് സമൂഹത്തിലെ ഒരു ആഢംബര വസ്തുവായി മാറാനും സ്വർണ്ണത്തേക്കാൾ മൂല്യമുള്ള സാധനമായി മാറാനും ചായക്ക് ഏറെക്കാലം വേണ്ടിവന്നില്ല.ചായ ഉത്പാദനത്തിൽ ചൈനയാണ് കാലങ്ങളായി ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ ഇന്ത്യ. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അന്നത്തെ വിലകൂടിയ ഉത്പന്നമായിരുന്ന ചായയോടു തോന്നിയ ആർത്തിയാണ് ഇന്ത്യയിൽ ചായ വ്യവസായത്തിനു വളമായത്.
എന്റെ ശേഖരണത്തിലെ ചായയുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു .....

No comments:
Post a Comment