10/01/2020

07/01/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- പോർട്ടറിക്കോ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
22
   
പോർട്ടറിക്കോ

കരീബിയൻ കടലിനും അററ്‌ലാൻറിക്‌ സമുദ്രത്തിനും മധ്യത്തിലായി അതിസമൃദ്ധമായ ഉഷ്‌ണമേഖലാ ദ്വീപായ പോർട്ടറിക്കോ സ്ഥിതിചെയ്യുന്നു. അത്‌ സ്‌പെയിനിന്റെ ഭാഗമാണെന്നു ക്രിസ്‌ററഫർ കൊളംബസ്‌ 1493-ൽ അവകാശവാദം ചെയ്യുകയും അതിന്‌ യോഹന്നാൻ സ്‌നാപകന്റെ പേരിൽ സാൻ ജുവാൻ ബൗററിസ്‌ററ എന്നു പേരിടുകയും ചെയ്‌തു. അതിന്റെ ഏററവും വലിയ പട്ടണത്തെ ദീർഘകാലത്തോളം പോർട്ടറിക്കോ അഥവാ “സമ്പന്ന തുറമുഖം” എന്നു പേർ വിളിച്ചു. കാലക്രമേണ ഇത്‌ മുഴു ദ്വീപിന്റെയും പേരായിത്തീർന്നു. എന്നാൽ ആ പട്ടണത്തിന്‌ സാൻ ജുവാൻ എന്നും പേരായി.

അനേക വിധങ്ങളിൽ പോർട്ടറിക്കോ ഒരു സമ്പന്ന തുറമുഖമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ സ്‌പെയിനിന്റെ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ അവിടെനിന്നും ധാരാളം സ്വർണം കൊണ്ടുപോയിട്ടുണ്ട്‌. വ്യവസായവും തൊഴിലുമാണ്‌ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനകാരണമെന്നുവരികിലും കരിമ്പ്‌, കാപ്പി, വാഴപ്പഴങ്ങൾ, വിവിധയിനം നാരങ്ങകൾ എന്നിവ ഇപ്പോൾ ഈ ദ്വീപിൽനിന്നു കയററുമതി ചെയ്‌തുവരുന്നു. എന്നുവരികിലും, ഏറെ സുപ്രധാനമായ ഒരു വിധത്തിൽ സമ്പന്നമായ ഒരു തുറമുഖമാണു പോർട്ടറിക്കോ എന്നു തെളിഞ്ഞിരിക്കുന്നു.ഇവിടെത്തെ ആളുകളുടെ സംസാരഭാഷ സ്‌പാനീഷാണ്‌...


No comments:

Post a Comment