10/07/2017

08-07-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-6)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
45

Tibetan Currency
Continuation... (Part - 6)

Ranjana-tangkas


19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും   ടിബറ്റിലെ ലാസയിൽ  താമസിച്ചിരുന്ന നേപ്പാളി വ്യാപാരികൾ  അവരുടെ ആചാരാനുസാരമായ ഉദ്ദേശങ്ങൾക്ക് വേണ്ടി അടിച്ചിറക്കിയ രഞ്ജന ലിപിയിലുള്ള (ലാൻറ്സ ലിപി എന്നും അറിയപ്പെടുന്നു)  വെള്ളിനാണയങ്ങളായിരുന്നു രഞ്ജന- ടാങ്കകൾ.  രഞ്ജന ലിപിയുടെ ഉത്ഭവം നേപ്പാളിൽ നിന്നുമാണ്.

സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയെ സ്തുതിച്ച് കൊണ്ടുള്ള മന്ത്രങ്ങളും  ഇതിഹാസങ്ങളും  രഞ്ജന ലിപിയിൽ  ഈ ടാങ്കകളുടെ ഇരുവശങ്ങളിലും രേഖപ്പെടുത്തിയിരുന്നു. നേപ്പാളിലെ രാജാവായിരുന്ന പ്രതാപ് സിംഹയുടെ കാലത്ത് ടിബറ്റിനു വേണ്ടി കാഠ്മണ്ഡുവിൽ നിർമ്മിച്ച മൊഹർ  നാണയങ്ങളുടെ മാതൃകയിൽ ആയിരുന്നു രഞ്ജന- ടാങ്കകളും കൊത്തിയെടുത്തിരുന്നത്. എല്ലാ നാണയങ്ങളിലും വർഷം രേഖപ്പെടുത്തിയിരുന്നെങ്കിലും പലതിലും യഥാർത്ഥ വർഷമായിരുന്നില്ല ചേർത്തിരുന്നത്.

നേപ്പാളി വ്യാപാരികൾ നിർമ്മിച്ച നാണയങ്ങളായിരുന്നുവെങ്കിലും കാലക്രമേണ Ranjana-tangka- കളും  ടിബറ്റിലെ മറ്റു നാണയങ്ങളുടെ കൂടെ ക്രയവിക്രിയങ്ങൾക്ക് ഉപയോഗിച്ച് പോന്നു. ടിബറ്റൻ നാണയങ്ങളായ Kong-par tangka- കളുടെയും Ga-den tangka- കളുടെയും തുല്യ നിരക്കിൽ തന്നെയായിരുന്നു Ranjana-tangka- കളും വിനിമയത്തിൽ ഉണ്ടായിരുന്നത്.


to be continued...


No comments:

Post a Comment