ഇന്നത്തെ പഠനം
|
|
അവതരണം
|
Jayakiran
|
വിഷയം
|
പണത്തിലെ
വ്യക്തികൾ
|
ലക്കം
|
10 |
പ്ലേറ്റോ-ഗ്രീക്ക് തത്ത്വചിന്തകൻ
പ്രാചീന ഗ്രീസിലെ പേരുകേട്ട തത്ത്വചിന്തകനായിരുന്നു പ്ലേറ്റോ(ക്രി.മു. 427-347). പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും വലിയ നാമമായ സോക്രട്ടീസിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകൻ അരിസ്റ്റോട്ടിലിന്റെ ഗുരുവും ആയിരുന്നു അദ്ദേഹം. ഏഥൻസിൽ മടങ്ങിയെത്തിയ അദ്ദേഹം അവിടെ ഒരു തത്ത്വചിന്താപാഠശാല സ്ഥാപിച്ചു. വിജ്ഞാനദേവതയായ അഥീനക്കുപ്രതിഷ്ഠിക്കപ്പെട്ട അക്കാദമിയ എന്ന ഒലിവുമരത്തോട്ടത്തിൽ സ്ഥാപിക്കപ്പെട്ട ആ വിദ്യാലയം അക്കാദമി എന്നു വിളിക്കപ്പെട്ടു. തന്റെ സമീപം അറിവുതേടിയെത്തുന്നവരെ, സോക്രട്ടീസ്വാദപ്രദിവാദങ്ങളുടെ വഴിയേ തത്ത്വചിന്തയിലെ ഗഹനതകളിലേക്കു നയിക്കുന്നത് കണ്ടു പരിചയിച്ചിരുന്ന പ്ലേറ്റോ, അറിവ് പകരുന്നതിനു സോക്രട്ടീസിന്റെ ആ മാർഗ്ഗം തന്നെയാണ് അക്കാദമിയിൽ പിന്തുടർന്നത്. അവിടെ പ്ലേറ്റോയുടെ ശിഷ്യന്മാരായിരുന്നവരിൽ ഏറ്റവും പ്രമുഖൻ അരിസ്റ്റോട്ടിലാണ്. പ്രശസ്തിയിലും തത്ത്വചിന്തയിന്മേലുള്ള സ്വാധീനത്തിലും, പ്ലേറ്റോക്കൊപ്പം നിൽക്കുന്നതാണ് അരിസ്റ്റോട്ടിന്റെ സ്ഥാനം.
പ്ലേറ്റോയുടെ മദ്ധ്യകാലരചനകളിൽ ഒന്നാണെങ്കിലും മനുഷ്യചിന്തയിന്മേൽ അത് ചെലുത്തിയ സ്വാധീനം കണക്കെലിടുക്കുമ്പോൾ പ്രത്യേകം പരിഗണിക്കപ്പെടേണ്ട കൃതിയാണ് റിപ്പബ്ലിക്ക്(ഗണതന്ത്രം). ഇത് പ്ലേറ്റോയുടെ മുഖ്യകൃതിയായി അറിയപ്പെടുന്നു. പൊതുവേ പറഞ്ഞാൽ ഇതിലെ ചർച്ചാവിഷയം 'നീതി' (Justice)ആണ്. നീതി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കേണ്ടത് എന്ന ചോദ്യത്തിൽ തുടങ്ങുന്ന ചർച്ച പിന്നെ ജ്ഞാനം, ധൈര്യം, പാകത(moderation) എന്നീ ഗുണങ്ങളെ സ്പർശിക്കുക്കയും, ആ ഗുണങ്ങൾ വ്യക്തിയിലും സമൂഹത്തിലും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നു അന്വേഷിക്കുകയും ചെയ്യുന്നു. ഗുണസുമ്പുഷ്ടമായ മാതൃകാ സമൂഹത്തിനു ചേരുംവിധം രുപപ്പെടുത്തിയെടുക്കാൻ പറ്റിയ വിദ്യാഭ്യാസപദ്ധതി എന്താണ് എന്നത് ഈ പശ്ചാത്തലത്തിൽ വിശദമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. വിവിധതരം ഏകാധിപത്യങ്ങളേയും, ജനാധിപത്യത്തേയും പരിഗണിച്ച് തള്ളുന്ന ഈ അന്വേഷണം, തത്ത്വജ്ഞാനിയുടെ ഭരണമാണ് ഏറ്റവും അഭികാമ്യം എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. തത്ത്വജ്ഞാനിയുടെ ഭരണത്തിൽ മാത്രം രാഷ്ട്രത്തിൽ നീതിപുലരുമെന്നതുപോലെ, ആശകളേയും, വികാരങ്ങളേയും ബുദ്ധിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ വ്യക്തിയുടെ നീതിനിഷ്ഠയും ഉറപ്പാക്കാം എന്നും ഇതിൽ വാദിച്ചു സ്ഥാപിക്കുന്നുണ്ട്.
തത്ത്വചിന്തകനായ പ്ലേറ്റോയെ ആദരിച്ചുകൊണ്ട് ഗ്രീക്ക് രാജ്യമിറക്കിയ 2 യൂറോ നാണയം.എന്റെ ശേഖരത്തിൽ നിന്നും.
No comments:
Post a Comment