ഇന്നത്തെ പഠനം
|
|
അവതരണം
|
Leeju Palakad
|
വിഷയം
|
പുരാതന നാണയങ്ങൾ
|
ലക്കം
|
4
|
പാഞ്ചാല സാമ്രാജ്യം
ഏകദേശം ബി. സി. 9 നൂറ്റാണ്ടു മുതൽ എ. ഡി. 4 നൂറ്റാണ്ടു വരെ പ്രാചീന ഭാരതത്തിലെ ഗംഗാ നദി തടത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു ജനപഥം ആയിരുന്നു പാഞ്ചാല രാജവംശം അഥവ പാഞ്ചാലം. ഇന്നത്തെ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശത്തും ഉത്തരാഖണ്ഡിലും ആയാണ് പാഞ്ചാല രാജ്യം വ്യാപിച്ചു കിടന്നിരുന്നത്. പുരാതന ബുദ്ധമത ഗ്രന്ഥങ്ങളിൽ പാഞ്ചാല സാമ്രാജ്യത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ജനപഥ കാലത്തെ ശക്തമായ രാജ്യങ്ങളിലൊന്നായ പാഞ്ചാലം കുരുദേശവുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. പിന്നീട് എ. ഡി. 4 നൂറ്റാണ്ടോടെ പാഞ്ചാല രാജ്യം ഗുപ്ത സാമ്രാജ്യത്തോട് ചേർക്കപ്പെട്ടു.
പാഞ്ചാല സാമ്രാജ്യകാലത്തു നിലനിന്നിരുന്ന ചെമ്പു കൊണ്ടു നിർമ്മിച്ച നാണയത്തിന്റെ വിശദാംശങ്ങളും പാഞ്ചാല സാമ്രാജ്യത്തിന്റെ ഭൂപടവുംമറ്റും അടങ്ങിയ വിവരണങ്ങളും ഇവിടെ ചേർത്തിരിക്കുന്നു.
No comments:
Post a Comment