31/05/2019

03/05/2019- തീപ്പെട്ടി ശേഖരണം- വിശുദ്ധ ഗീവർഗീസ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
37
   
വിശുദ്ധ ഗീവർഗീസ്

കൃസ്തുവർഷം മൂന്നാം നൂറ്റാണ്ടിൽ 275/281 –  303 ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒരു ക്രിസ്തീയ വിശുദ്ധനും രക്തസാക്ഷിയുമാണ് വിശുദ്ധ ഗീവർഗീസ് ( Saint George). പല ക്രിസ്തീയ സഭാ വിഭാഗങ്ങളിലേയും പാരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായിൽ നിന്നുള്ള ഒരു റോമൻ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ അംഗരക്ഷക സേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പുണ്യവാള ചരിത്രങ്ങൾ അനുസരിച്ച് കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ , ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭ  എന്നിവ എന്നിവയുൾപ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങളിൽ ഏറ്റവുമധികം വണങ്ങപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണ് ഇദ്ദേഹം.

                        വ്യാളിയുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്ന കഥ, ഈ വിശുദ്ധന്റെ വ്യാപകമായ യശസിന്റെ ഉല്പത്തിയേയും നില നില്പിനേയും ഏറെ സ്വാധീനിച്ചിട്ടിട്ടുണ്ട്. "വിശുദ്ധ സഹായകർ" എന്ന് അറിയപ്പെടുന്ന  14 ദിവ്യാത്മാക്കളിൽ ഒരാൾ കൂടിയായ ഇദ്ദേഹം സൈനിക വിശുദ്ധന്മാരിൽ ഏറ്റവും പ്രധാനിയാണ്. മരണദിനമായി കരുതപ്പെടുന്ന ഏപ്രിൽ 23-നാണ് ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കാറുള്ളത്.

                    ചിത്രീകരണ ചിഹ്നങ്ങൾ യോദ്ധാവിന്റെ വേഷത്തിൽ പടച്ചട്ടയോടുകൂടി, കുരിശിന്റെ അഗ്രമുള്ള കുന്തം കൊണ്ട്, വെളുത്ത കുതിരയുടെ പുറത്തിരുന്ന് വ്യാളിയെ കൊല്ലുന്ന നിലയിൽ ആണ്. പാശ്ചാത്യദേശങ്ങളിലെ ചിത്രീകരണത്തിൽ "ഗീവർഗീസിന്റെ കുരിശ്", ഇദ്ദേഹത്തിന്റെ പതാകയിലോ, പടച്ചട്ടയിലോ ചേർത്തുകാണാം മധ്യസ്ഥത ലോകമൊട്ടാകെ പലതരം കാര്യങ്ങളുടെ മദ്ധ്യസ്ഥനാണിദ്ദേഹം
ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മദ്ധ്യസ്ഥനാണ് ഈ വിശുദ്ധൻ: സ്പെയിനിലെ അരഗോൺ, കറ്റലോണിയ പ്രദേശങ്ങൾ,  ഇംഗ്ലണ്ട്, എത്യോപ്യ, ജോർജിയ, ഗ്രീസ്, ഇന്ത്യ, ഇറാക്ക്, ലിത്വാനിയ, പലസ്തീനിയ, പോർത്തുഗൽ, സെർബിയ, റഷ്യ, എന്നീ നാടുകളും, ജെനോവ, അമേർസ്ഫൂർട്ട്, ബെയ്റൂട്ട്, മോസ്കോ, ജുബ്ലിയാനാ എന്നിവയുൾപ്പെടെ ഒട്ടേറെ നഗരങ്ങളും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ പെടുന്നു. ഇതിനു പുറമേ, ഒട്ടേറെ തൊഴിലുകളുടേയും, വിവിധതരം രോഗ അവസ്ഥകളിലുള്ളവരുടേയും മദ്ധ്യസ്ഥനായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു. കേരളത്തിൽ പുരാതന കാലം മുതൽ ഏറെ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനാണ് ഇദ്ദേഹം. ഗീവർഗീസിന്റെ പേരിലുള്ള അനേകം ദേവാലയങ്ങൾ കേരളത്തിലുണ്ട്. ഇടപ്പള്ളി, പുതുപ്പള്ളി, ചന്ദനപ്പള്ളി, എടത്വാ, മൈലപ്രാ, പൊന്നമ്പി, അങ്കമാലി, കടമറ്റം,  അരുവിത്തുറ മുതലായ സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള ദേവാലയങ്ങളും തിരുനാളുകളും ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. പുതുപ്പളളി ഓർത്തഡോക്സ്  വലിയപള്ളിയിലെ പെരുന്നാൾ വെച്ചൂട്ടും, ഹൈന്ദവ - ബൗദ്ധ - ക്രൈസ്‌തവ   സംസ്കാരങ്ങളുടെ സംഗമഭൂമിയായ  ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിപ്പെരുന്നാൾ  ചെമ്പെടുപ്പും  റാസയും ഏറെ പ്രസിദ്ധമാണ്. 

                  എന്റെ ശേഖരണത്തിലുള്ള വി.ഗീവർഗ്ഗീസിന്റെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു.




No comments:

Post a Comment