ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 113 |
ഗോവ
വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ.ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത് ഈ കൊച്ചു സംസ്ഥാനമാണ്
പനാജിയാണ് ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ് ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ മഡ്ഗാവ് ഇന്നും പോർച്ചുഗീസ് അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗോവ.കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.മഹാഭാരതത്തിൽ പരാമർശിക്കുന്ന ഗോമന്തകരാജ്യം ഗോവയാണെന്നാണ് കരുതപ്പെടുന്നത്.
സ്പാനിഷ് ജസ്യൂട്ട് പാതിരിയായ ഫ്രാൻസിസ് സേവ്യർ 1542-ൽ ഗോവയിലെത്തി പോർച്ച്ഗീസ് സഹായത്തോടുകൂടി ഇക്കാലത്ത് ഇദ്ദേഹം ഗോവയൊന്നടങ്കം ക്രൈസ്തവവൽക്കരിച്ചു. ഗോവയിൽ ഇക്കാലത്ത് നില നിന്നിരുന്ന മത ശിക്ഷാ രീതികൾ (inquisition) കുപ്രസിദ്ധമാണ്. മത പീഡനങ്ങളും/ നിർബന്ധിത മത പരിവർത്തനങ്ങളും ഭയന്ന് നിരവധി കൊങ്കിണി സമുദായക്കാർ കേരളമുൾപ്പെടെയുള്ള ദേശങ്ങളിലേക്ക് ഇക്കാലത്താണ് പലായനം നടത്തിയത്. കത്തോലിക്ക സഭയുടെ വിശുദ്ധരിലൊരാളായ ഫ്രാൻസിസ് സേവ്യർ ഇവിടെയാണ് അന്തരിച്ചതും.
എന്റെ ശേഖരണത്തിലെ ഗോവയുടെ പേരുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...
No comments:
Post a Comment