28/12/2020

12-12-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- പൈഡ് ഫോർട്ട് നാണയം

  


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
60

 പൈഡ് ഫോർട്ട് നാണയം  

1981 ൽ ഇന്ത്യ പുറത്തിറക്കിയ പൈഡ് ഫോർട്ട് നാണയത്തെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.

അന്താരാഷ്ട്ര ശിശു വർഷം പ്രമാണിച്ചാണ് ഈ നാണയം ഇറക്കിയത്. അന്താരാഷ്ട്ര ശിശു വർഷം പ്രമാണിമച്ച് 1979 ൽ പല രാജ്യങ്ങളും നാണയങ്ങൾ ഇറക്കിയിരുന്നെങ്കിലും  1981, 82, 83 വർഷങ്ങളിൽ പല രാജ്യങ്ങളും ഈ വിഷയത്തിൽ പൈഡ് ഫോർട്ട് നാണയങ്ങളും ഇറക്കുകയുണ്ടായി.

സാധാരണ നാണയത്തേക്കൾ കട്ടിയും ഭാരവും ഉള്ള നാണയങ്ങളെയാണ് പൈഡ് ഫോർട്ട് നാണയങ്ങൾ എന്ന് പറയുന്നത്. ചുരുക്കി പൈ ഫോർട്ട് നാണയങ്ങൾ എന്നും പറയും. പൈഡ് ഫോർട്ട് നാണയങ്ങളുടെ കട്ടിയും ഭാരവും മിക്കപ്പോഴും സാധാരണ നാണയത്തെക്കാൾ ഇരട്ടിയായിരിക്കും. ഉദാഹരണത്തിന് അന്താരാഷ്ട്ര ശിശു വർഷം പ്രമാണിച്ച് ഇന്ത്യ ഇറക്കിയ സാധാരണ നാണയത്തിന് 29.5 ഗ്രാം തൂക്കവും പൈഡ് ഫോർട്ട് നാണയത്തിന് 59 ഗ്രാം തൂക്കവും ആണ് ഉള്ളത്. ഇന്ത്യ പുറത്തിറങ്ങിയ ഏക പൈഡ് ഫോർട്ട് നാണയമാണ് ഇത്.




No comments:

Post a Comment