05/07/2018

27-06-2018- നോട്ടിലെ വ്യക്തികള്‍- സെർജിയോ ഒസ്മാനിയ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
17

സെർജിയോ ഒസ്മാനിയ


ജനനം: 9 സെപ്റ്റംബർ 1878.
സെർജിസോ സുസിയോ,
സിബൂ സിറ്റി, ഫിലിപ്പൈന്‍സ്.

മരണം:19. ഒക്ടോബർ 1961.
ക്യുസൻ സിറ്റി, ഫിലിപ്പൈൻസ്.

1944 മുതൽ 1946 വരെ ഫിലിപ്പീൻസിന്‍റെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു സെർജിയോ ഒസ്മാനിയ. മാനുവൽ എൽ ക്യുസന്‍റെ (1944) പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് ഓസ്മേനിയ തന്‍റെ 65ാം വയസ്സിലാണ്  സ്ഥാനമേറ്റത്.

രാഷ്ട്രീയക്കാരനായിരുന്ന ഓസ്മേനിയ ജനറൽ എമിലിയോ അഗ്വിലാൽഡോയുടെ യുദ്ധക്കപ്പലിൽ ഒരു കൊറിയർ പത്രപ്രവർത്തകനായി സേവനമനുഷ്ടിച്ചിരുന്നു. 1900 ൽ അദ്ദേഹം സെബു പത്രമായ, എൽ ന്യൂവോ ഡയഎന്ന (ഇംഗ്ലീഷ്: 'ന്യൂ ദിനം') സ്ഥാപിച്ചു. സെബു ഗ്വാരിഗോ സെന്‍റ് ലൂയിസ് പർച്ചേസ് എക്സ്പെഡിഷൻ ബോർഡ് ഓഫ് കമ്മീഷണർ അംഗമായിരിക്കുമ്പോൾ ഓസ്മേനിയ ആക്ടിങ് ഗവർണറായി നിയമിതനായ വെക്തിയാണ്. ഗവർണറായിരിക്കുമ്പോൾ തന്നെ 1907 ലെ ആദ്യ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആ സഭയുടെ ആദ്യത്തെ സ്പീക്കറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടുകയും ചെയ്തു. 




സെർജിയോ ഒസ്മാനിയയെ ആദരിച്ചുകൊണ്ട് ഫിലിപ്പൈന്‍സ് പുറത്തിറക്കിയ അന്‍മ്പത് പിസോ.





No comments:

Post a Comment