ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 17 |
മുളയില്‍ നെയ്തെടുത്ത വീട്ടുപകരണങ്ങള്‍
പെരുമ്പറയന്‍ സമുദായക്കാരുടെ കുലത്തൊഴിലായ കൊട്ടനെയ്ത്തിന്‍റെ ഭാഗമായി തന്നെ അവര്‍ മെടഞ്ഞ് നല്‍കുന്ന വീട്ടുപകരണങ്ങള്‍ ആണ് താഴെ കാണുന്ന ചിത്രത്തിലുള്ളത്.
1) പുതിയരികൊട്ട: പഴയകാലതലമുറക്കാര്‍ എന്നും പാകം ചെയ്യാന്‍ അരിയെടുക്കുബോള്‍ അല്പം (ഒരു കൈപ്പിടിയിലൊതുങ്ങുന്ന അരി) ഇതില്‍ വാരിയിടുന്ന (നിക്ഷേപിക്കുന്ന) ഒരു രീതിയുണ്ടായിരുന്നു.
2) കറ്റതട്ട്: പാടത്ത് നെല്ല് കൊയ്തതിന് ശേഷം കണ്ടത്ത് വീണ് പോയ കതിരുകള്‍ പെറുക്കിയിടാന്‍ ഉപയോഗിക്കുന്നതാണിത്.
3) വിശറി: ഫാനൊന്നും വ്യാപകമാകാത്ത കാലത്ത് വീശാന്‍ ഉപയോഗിച്ചിരുന്നത്...
4) കൊഴലന്‍ കുട്ട: കൂടുതല്‍ നെല്ല് എടുത്ത് വക്കാന്‍ ഉപയോഗിക്കുന്ന കുട്ടയാണ് കുഴലന്‍ കുട്ട.
5) കുരുവ: നാട്ടിന്‍പുറങ്ങളില്‍ മീന്‍ പിടുത്തക്കാര്‍ പിടിച്ച മീനിനെ ഇട്ടു വക്കാന്‍ ഉപയോഗിച്ചിരുന്ന കൊട്ട.
6) പൂഴികൊട്ട: മണ്ണു വാരാന്‍ ഉപയോഗിച്ചിരുന്ന കൊട്ട.
7) ചോറ്റുകൊട്ട : ചോറുറ്റി എടുത്തു വക്കാന്‍ ഉപയോഗിച്ചിരുന്ന കൊട്ട.
8) ഊറ്റുകൊട്ട : ഇതും ചോറുറ്റി എടുത്തു വക്കാന്‍ ഉപയോഗിച്ചിരുന്ന കൊട്ടയാണ്
No comments:
Post a Comment