ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തുപരിചയം
|
ലക്കം
| 18 |
നഗാര
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ പരിചയപ്പെടുത്തുന്നത് നഗാര. ചെണ്ട പോലെ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്. പണ്ട് വൈദ്യുതി ഇല്ലാത്ത കാലത്ത് മലബാര്‍ മേഖലകളില്‍ മുസ്ലിം സമുദായക്കാരുടെ പള്ളികളില്‍ അഞ്ച് നേരം നമസ്കാര സമയത്ത് അതിന്റെ സമയം അറിയിക്കുന്നതിന്‍ വേണ്ടി വിശ്വാസികളില്‍ എത്തിക്കാന്‍ വേണ്ടി മുട്ടിയിരുന്ന ഉപകരണമാണ് നഗാര. ഇതിനെ നഗാരമുട്ട് എന്ന് വിളിക്കുന്നു.
ഫോട്ടോയില്‍ കാണുന്നത് പോലെ ഇരുമ്പ് തകിടില്‍ തുകല്‍ വലിച്ച് കെട്ടിയാണ് ഇതിന്‍റെ നിര്‍മ്മാണം. വേറെ ഒരു വിഭാഗത്തില്‍ കരിമ്പനയുടെ കുറ്റി മുറിച്ചെടുത്ത് അതിന്മേല്‍ തുകല്‍ വലിച്ച് കെട്ടി നഗാര നിര്‍മ്മിച്ചതായി കണ്ടിട്ടുണ്ട്. ഇത് പോലെ ഇന്നും നഗാര മുട്ടി ബാങ്ക് വിളി അറിയിക്കുന്ന സമ്പ്രദായം മലപ്പുറം ജില്ലയിലെ വണ്ടൂരിലെ പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ ഇന്നുമുണ്ട്.
No comments:
Post a Comment