ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 23 |
ബീഗം ഹസ്രത് മഹൽ
(Beegum hazrat Mahal)
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച ധീരയായ ഭരണാധികാരിയാണ് ബീഗം ഹസ്രത് മഹൽ (Beegum hazrat Mahal)
ഇന്നത്തെ ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളും, നേപ്പാളിന്റെ തീരെ ചെറിയൊരു ഭാഗവും ഉൾപ്പെട്ട ഉത്തരേന്ത്യയിലെ അവധ് (Awadh) എന്ന നാട്ടുരാജ്യത്തിലെ ഒരു സാധാരണ കുടുംബത്തിൽ 1820-ൽ ആണ് മുഹമ്മദി ഖാനൂം എന്ന പെൺകുട്ടിയുടെ ജനനം.
അതിസുന്ദരിയും, ബുദ്ധിമതിയുമായ ഖാനൂമി നെ അവധിലെ അവസാന നവാബായ വാജിദ് അലി ഷാ വിവാഹം ചെയ്തതോടെ അവർ ബീഗം ഹസ്രത് മഹൽ എന്ന് അറിയപ്പെട്ടു.
1856-ൽ ബ്രിട്ടീഷുകാർ അവധ് കീഴടക്കിയപ്പോൾ വാജിദ് അലി ഷായെ കൽക്കത്തയിലേക്ക് നാടുകടത്തി.തുടർന്ന് ഹസ്രത് മഹൽ രാജ്യത്തെ മുഴുവൻ ജനങ്ങളേയും സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു.
1857ലെ ഒന്നാം സ്വാതന്ത്യ സമരത്തിൽ രാജാ ജയ്പാൽ സിങ്ങിനൊപ്പം ചേർന്ന് ഹസ്രത് മഹൽ അവധി ന്റെ തലസ്ഥാനമായ ലക്നൗ ബ്രിട്ടീഷുകാരിൽ നിന്നും പിടിച്ചെടുത്തു.
തുടർന്ന് പത്തു വയസുള്ള പുത്രനെ രാജാവാക്കി അവർ ഭരണം തുടങ്ങി.
പത്തു മാസത്തോളം പത്തി മടക്കി കാത്തിരുന്ന ബ്രിട്ടീഷുകാർ 1858-ൽ ലക്നൗ തിരിച്ചുപിടിച്ചു. അവർക്കെതിരെ ചെറുത്തു നിൽക്കുന്നത് അസാധ്യമെന്ന് മനസിലാക്കിയ ബീഗം ഹസ്രത് മഹൽ നേപ്പാളിലേയ്ക്ക് പലായനം ചെയ്തു.ബ്രിട്ടീഷുകാർക്കു കീഴടങ്ങാതിരുന്ന ആ ധീരദേശാഭിമാനി 1879 ൽ അന്തരിച്ചു.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുള്ള സെന്റർ പാർക്കിലാണ് ബീഗം ഹസ്രത് മഹലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ബീഗത്തിന്റെ ഓർമ്മയ്ക്കായി ഭാരത സർക്കാർ 1984 ൽ ഒരു തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.
No comments:
Post a Comment