27/02/2020

22/02/2020- ചിത്രത്തിനു പിന്നിലെ ചരിത്രം(22) - BLACK DEATH


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
22

BLACK DEATH


1347-ൽ ഒക്ടോബർ മാസം ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ തുറമുഖത്ത് ചില ചരക്കുകപ്പലുകൾ അടുത്തു. ചരക്കിറക്കാനായി കപ്പലിലേക്ക് കയറിയ തൊഴിലാളികൾ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി. കപ്പലിലെ നാവികരിൽ ഭൂരിഭാഗവും മരിച്ചു കിടക്കുന്നു. ചിലർ കടുത്ത പനിയുമായി മരണത്തോടു മല്ലടിക്കുന്നു. അപകടം മനസിലാക്കിയ  അധികൃതർ ഉടനേ തന്നെ കപ്പൽ തുറമുഖത്തു നിന്നു മാറ്റാൻ ഉത്തരവിട്ടു. പക്ഷേ വൈകിപ്പോയിരുന്നു.
കടൽ കടന്നെത്തിയ ആ മഹാവ്യാധി യൂറോപ്പിനെയാകെ കീഴടക്കി. ഏതാനം വർഷം കൊണ്ട് യൂറോപ്യൻ ജനതയുടെ മൂന്നിലൊന്നിനേയും അപഹരിച്ച ആ മഹാദുരന്തമായിരുന്നു പ്ലേഗ് (Plague).

ലോക ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ പകർച്ചാവ്യാധിയായിരുന്നു അത്. റഷ്യ, ഇംഗ്ലണ്ട്, എന്നിവിടങ്ങളിലും, മെഡിറ്ററേനിയൻ കടൽ കടന്ന് ഈജിപ്റ്റിലേക്കും, മറ്റ് ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലേയ്ക്കും പ്ലേഗ് പടർന്നു. വൻമതിൽ മറികടന്ന് ചൈനയിലേയ്ക്കും പ്ലേഗ് എത്തി. പ്ലേഗ് ബാധിച്ച രോഗിയുടെ ശരീരത്തിൽ രക്തം പൊടിയുന്ന ചില കറുത്ത പാടുകൾ കാണാറുണ്ട്.അതുകൊണ്ട്  കറുത്ത മരണം ( black death) എന്നാണ് ഈ ദുരന്തത്തെ ചരിത്രം വിശേഷിപ്പിച്ചത്.

ഒരു തരം എലി ചെള്ളുകളായിരുന്നു പ്ലേഗിന്റെ കാരണക്കാർ. ചെള്ളുകളിലെ 'യെർസിനിയ പെസ്റ്റിസ് ' എന്ന ബാക്ടീരിയയാണ് പ്ലേഗ് ഉണ്ടാക്കുന്നത്. കടുത്ത ന്യൂമോണിയയായി രൂപം കൊള്ളുന്ന പ്ലേഗ് അതിവേഗം പടർന്നു പിടിക്കും.

1994 ൽ ഗുജറാത്തിലെ സൂററ്റിൽ പ്ലേഗ് ബാധയുണ്ടായി.ലക്ഷക്കണക്കിന് ആളുകളെ അന്ന് മാറ്റിപ്പാർപ്പിച്ചു. 60 ഓളം പേർ മരണപ്പെട്ടു. ഏതാനും മാസങ്ങൾക്കു ശേഷം പ്ലേഗ് നിയന്ത്രണ വിധേയമായി.











No comments:

Post a Comment