ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 41 |
സെയ്ന്റ് വിൻസന്റ് ആന്റ് ഗ്രനഡീൻസ്
കരീബിയൻ കടലിലെ കിഴക്കൻ മേഖലയിൽ ലെ സർ അന്റിലസ് ദ്വീപുകളിൽ ഉൾപ്പെട്ട സ്വതന്ത്ര രാഷ്ട്രമാണ് സെയ്ന്റ് വിൻസന്റ് ആന്റ് ഗ്രനഡീൻസ്.കോമൺവെൽത്ത് മണ്ഡലത്തിൽ അംഗമായ പരമാധികാര രാഷ്ട്രമാണ് ആ ന്റിലസ് മേഖലയിൽ തെക്കൻ ഭാഗത്ത് ഗ്രനഡീൻസ് എന്നറിയപ്പെടുന്ന നിരവധി ചെറു ദ്വീപുകളിൽ മൂന്നിൽ രണ്ടും ഈ രാഷ്ട്രങ്ങൾ ഉൾപ്പെടുന്നു.(ഗ്രനഡീൻസ് ദ്വീപുകളുടെ ശേഷിക്കുന്ന മുന്നിൽ ഒന്നാണ് ഗ്രനഡ എന്ന രാഷ്ട്രം)
മറ്റ് കരീബിയൻ ദ്വീപുകളെ പൊലെ ക്രിസ്റ്റഫർ കൊളംബസിന് അനായാസം വഴങ്ങി കൊടുക്കാത്ത ചരിത്രമാണ് ഈ ദേശത്തിനുള്ളത്.18-ാം നൂറ്റാണ്ടുവരെ ഇവിടെത്തെ കരീബുകൾ യൂറോപ്യന്മാരെ ചെറുത്തു നിന്നു..18-ാം നൂറ്റാണ്ടിൽ സെന്റ് ലൂസിയായിൽ നിന്നും, ബാർബഡോസിൽ നിന്നും രക്ഷപ്പെട്ടോടിയ ആഫ്രിക്കൻ അടിമകൾ ഇവിടെയെത്തി. ഇവരെ ഗാരിഫുന എന്നു വിളിച്ചു. കറുത്ത കരീബുകൾ എന്നർത്ഥം. 1763- ൽ സെന്റ് വിൻസന്റ് ദ്വീപിനെ ബ്രിട്ടൺ കീഴടക്കി. ബീട്ടിഷ് രാഞ്ജിയാണ് രാഷ്ട്രത്തലപ്പത്ത്.വാഴകൃഷിയാണ് ഇവിടെത്തെ പ്രധാന വരുമാനമാർഗ്ഗം.
No comments:
Post a Comment