15/05/2020

12/05/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- സെയ്ന്റ് കിറ്റ്സ്& നെവിസ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
40
   
 സെയ്ന്റ് കിറ്റ്സ്& നെവിസ്

അഗ്നി പർവ്വതം ഉരുകിയൊലിച്ചുണ്ടായ ദ്വീപുകളാണ് ഇവ.കരീബിയൻ കടലിലെ ഈ ദ്വീപുകൾ അമേരിക്കൻ മേഖലയിലെ ഏറ്റവും ചെറിയ രാഷ്ട്രമാണ് .സെയ്ന്റ് ക്രിസ്റ്റഫർ, നീവീസ് എന്നീ രണ്ടു പ്രധാന ദ്വീപുകളും നിരവധി ചെറിയ തുരുത്തുകളും അടങ്ങിയതാണ് ഈ രാഷ്ട്രം. സെയ്ന്റ് കിറ്റ്സ് ആണ് ഇവയിൽ വലുത്. മൂന്ന് കിലോമീറ്റർ തെക്കു കിഴക്കു മാറി നിവീസ് ദ്വീപ് സ്ഥിതി ചെയ്യുന്നു. ബ്രിട്ടിഷ് കോമൺവെൽത്ത് മണ്ഡലത്തിൽ ഉൾപ്പെടുന്ന സമ്പന്ന രാഷ്ട്രമാണിത്.

1493-ൽ ക്രിസ്റ്റഫർ കൊളംബസ് ഇവിടെയെത്തുകയും സ്പെയിനിന്റെ കോളനിയായി പ്രഖ്യാപിക്കുകയും ചെയ്തു.സെയ്ന്റ് കിറ്റ്സ് & സെയ്ന്റ് ജാഗോ എന്നാണ് കൊളംബസ് ഈ ദ്വീപുകൾക്ക് പേരിട്ടത് .1628 ൽ ഇംഗ്ലീഷ് നാവികപ്പട നെവീസ് പിടിച്ചെടുത്തു. സെയ്ന്റ് കിറ്റ്സ് സ്പാനിഷ് കോളനിയായി മാറുകയും ചെയ്തു. പുകയില കൃഷി, ഹോട്ടൽ വ്യവസായം എന്നിവ കൊണ്ട് ശ്രദ്ധേയമായ സെയ്ന്റ് കിറ്റ്സ് 18 ആം നൂറ്റാണ്ടിൽ തന്നെ ബ്രിട്ടന്റെ ഏറ്റവും സമ്പന്നമായ കോളനികളിൽ ഒന്നായി മാറി. പുകയില കൃഷിക്ക് പകരം കരിമ്പു കൃഷി തുടങ്ങിയതോടെ അഭിവൃദ്ധി പിന്നെയും വർദ്ധിപ്പിച്ചു.കോമണൺവെൽത്ത് രാഷ്ട്രമാകയാൽ ബ്രിട്ടിഷ് രാഞ്ജിയാണ് രാഷ്ട്ര തലപ്പത്ത്.






No comments:

Post a Comment