ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 86 |
കൂൺ
വർഷ കാലങ്ങളിൽ പറമ്പുകളിലോ, ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ് കൂൺ . സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികൾ കിടക്കുന്ന സ്ഥലങ്ങൾ ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണുവാൻ സാധിക്കുന്ന കുടയുടെ ആകൃതിയിൽ വളരുന്ന പൂപ്പൽ ആണിത് ഇവയ്ക്ക് ആയുർദൈർഘ്യം വളരെ കുറവാണ്. കൂണുകൾ പലതരത്തിൽ കാണപ്പെടുന്നു. ആഹാരമാക്കാൻ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പല തരത്തിൽ ഉള്ളവ ഉണ്ട്. ചില കൂണുകൾ രാത്രിയിൽ തിളങ്ങുകയും ചെയ്യും.
മലയാളത്തിൽ കൂൺ, കുമിൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് സംസ്കൃതത്തിൽ ശിലിന്ധ്രം എന്ന പേരിലും ഇംഗ്ലീഷിൽ മഷ്‌റൂം (Mushroom) എന്നപേരിലും അറിയപ്പെടുന്നു. കൂണിൽ ശരീരത്തി നാവശ്യമായ പ്രോട്ടീനുകളും ധാതുക്ക ളും അടങ്ങിയിരിക്കുന്നു. കൂണുകൾ ഫങ്കസ് വിഭാഗത്തിൽ പെട്ട സസ്യങ്ങളായാണ് പൊതുവെ കരുതപ്പെടുന്നത്. എങ്കിലും ഇവയിൽ സ്വാദിഷ്ഠമായവയും ഭക്ഷ്യയോഗ്യമാ യവയും അതേ സമയം കടുത്ത വിഷമുള്ളവയും ഉണ്ട്. കൂണുകളുടെ ഭക്ഷ്യ യോഗ്യത തിരിച്ച റിയാൻ തക്ക സംവിധാനങ്ങളൊ പഠനഗവേഷണ ങ്ങളോ നിർഭാഗ്യവശാൽ ലഭ്യമല്ല. ആകയാൽ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നവ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് സുരക്ഷിതം .
ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ് കണക്കാക്കിയിരിക്കു ന്നത്.എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളു.
ഇന്ത്യയിൽ വ്യാവസായികമായി കൂൺ കൃഷി തുടങ്ങിയത് 1992 ൽ ഹിമാചൽ പ്രദേശിലാണ്. ഇപ്പോൾ ജമ്മു-കാശ്മീർ എന്നിവിടങ്ങളിലും കേരളത്തിൽ ചെറുകിട വ്യവസായമായും കൃഷി ചെയ്യുന്നു. കേരളത്തിൽ കുടുംബശ്രീ മുഖേനയും കൂൺ കൃഷി നടത്തുന്നുണ്ട്.
ആയുർവേദ വിധി പ്രകാരം ഇവ ത്രിദോഷത്തെ വർദ്ധിപ്പിക്കുന്നു. കൂടാതെ അതിസാരം, ജ്വരം, ശരീര ബലം എന്നിവ ഉണ്ടാക്കുന്നു. മലശോധനയെ സഹായിക്കുന്നതുമാണ്. സന്ധിവീക്കം, നീർക്കെട്ട് തുടങ്ങിയ രോഗാവസ്ഥകൾക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ ഗുഹ്യരോഗങ്ങൾക്കും കൂണുകൾ ഉപയോഗിക്കുന്നു. കൂൺ ഉണക്കി പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയിൽ വിതറിയാൽ വളരെ പ്പെട്ടെന്ന് ഉണങ്ങുന്നതുമാണ്. ചില പ്രത്യേകതരം കൂണുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന "അഗാറിക്കസ് മസ്‌കാറിയസ്" എന്ന പേരിൽ ഹോമിയോമരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചു വരുന്നു. ഈ ഔഷധം മദ്യപാനികൾക്കുണ്ടാകുന്ന തലവേദന, ഗുണേറിയ, നാഡീക്ഷീണം, അമിതഭോഗം മൂലമുണ്ടാകുന്ന നട്ടെല്ല്വേദനനീരിളക്കം തുടങ്ങി അസുഖങ്ങൾക്കും ഉപയോഗിക്കുന്നു.
എന്റെ ശേഖരണത്തിലെ കൂണിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.

No comments:
Post a Comment