26/11/2016

12-11-2016- ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ-18




ഇന്നത്തെ പഠനം
അവതരണം
O.K Prakash
വിഷയം
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
ലക്കം
18

മദൻ മോഹൻ മാളവ്യ

1961 ലാണ് മദൻ മോഹൻ മാളവ്യയുടെ സ്റ്റാമ്പ് ഇന്ത്യ ഇറക്കുന്നത്. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ "ഭാരതരത്നം " ലഭിച്ച അദ്ദേഹം നാല് വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രസിഡന്റായി വർത്തിക്കുകയുണ്ടായി. സത്യമേവ ജയതേ എന്ന  ഉപനിഷദ് വാക്യം ഇന്ത്യയുടെ ആപ്ത വാക്യമായി മാറ്റുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. സ്വതന്ത്യത്തിന് മുൻപ് 1946ൽ അദ്ദേഹം മരണമടഞ്ഞു.





ഹംഗറിയിൽ 1868ൽ ഉണ്ടായിരുന്ന ജേർണൽ ടാക്സ് സ്റ്റാമ്പാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ന്യൂസ്പേപ്പറുകൾക്കും ജേർണലുകൾക്കും പ്രത്യേക തപാൽ സ്റ്റാമ്പുകൾ വിവിധ രാജ്യങ്ങളിൽ നിലനിന്നിരുന്നു.



No comments:

Post a Comment