ഇന്നത്തെ പഠനം
| |
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 19 |
ബർത്തലോമിയോ ഡയസ്
ജനനം= 1450
മരണം = 1500
അത്ഭുതങ്ങളുടേയും കേട്ടറിവുകളുടെയും നാടായ ഇൻഡ്യ യൂറോപ്പിൽ നിന്നും കടൽ മാർഗ്ഗം ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന് അവിടേക്ക് എത്തുക.
ഏറെ സാഹസികമായ ഈ യാത്രയ്ക്ക്ഒ രു നേതാവിനെ ആവശ്യമായിവന്നു. 14-നൂറ്റാണ്ടിൽ പോർത്തുഗീസ് രാജാവ് ജോൺ രണ്ടാമൻ അങ്ങനെ ഒരു സമർത്ഥനായ കപ്പിത്താനെ കണ്ടെത്തി. സാഹസിക യോദ്ധാവ് (നൈററ് knight) എന്ന പദവി ലഭിച്ചിരുന്ന ബർത്തലോമിയോ ഡയസ് അയിരുന്നു അത്. എന്നാല്‍ മറ്റൊരു സുപ്രധാനമായ രാജകല്പന കൂടി ഉണ്ടായിരുന്നു. പ്രെസ്ററർ ജോൺ എന്ന ക്രിസ്തീയവൈദികരാജാവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുക.
പ്രെസ്റ്റർ ജോൺ
(പന്ത്രണ്ടു മുതൽ പതിനേഴുവരെ നൂറ്റാണ്ടുകളിൽ യൂറോപ്പിൽ പ്രചാരത്തിലിരുന്ന ഒരു കഥയിൽ, പൗരസ്ത്യദേശത്ത്, മുസ്ലിങ്ങളുടേയും "വിഗ്രഹാരാധകരുടേയും" രാജ്യങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതായി സങ്കല്പിക്കപ്പെട്ട സമ്പന്നമായ ക്രൈസ്തവദേശത്തെ രാജാവായിരുന്നു പ്രെസ്റ്റർ ജോൺ. വിചിത്രജീവികൾ നിറഞ്ഞതും വളരെയധികം അതിശയങ്ങൾ അടങ്ങിയതുമായിരുന്നു അദ്ദേഹത്തിന്റെ രാജ്യം, ഭൗമികപറുദീസയുമായി അതിർത്തി പങ്കിട്ടിരുന്നതും രാജ്യത്തിലെ പ്രവിശ്യകളെല്ലാം കാണാമായിരുന്ന ഒരു അൽഭുത കണ്ണാടി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വിശ്വസിച്ചിരുന്നു)
പ്രെസ്റ്റർ ജോണിന്റെ ദേശമായി ആദ്യം സങ്കല്പിക്കപ്പെട്ടത് ഇന്ത്യയായിരുന്നു
ഇക്കാര്യങ്ങളെക്കെ അന്നേഷിച്ച് ഇന്ത്യയിലേക്കുളള യാത്രയിലാണ് 1488 മേയ് മാസത്തിൽ ഡയസ് പ്രതീക്ഷാ മുനമ്പ് കണ്ടെത്തിയത്. ഇതിന് ഡയസിട്ട പേര് കൊടുങ്കാററുകളുടെ മുനമ്പ് Cape of stomes എന്നായിരുന്നു. (ഈ പ്രദേശത്ത് കൊടുങ്കാററുകളിൽപ്പെട്ട്‍ കപ്പലുകള്‍ തകരുന്നതുകൊണ്ടാണ് കൊടുങ്കാററുകളുടെ മുനമ്പ് എന്നദ്ദേഹം പേരിട്ടത്) പിന്നീട് അതേ കൊടുങ്കാററുകളിൽപ്പെട്ട് തന്നെ അദ്ദേഹം മരിച്ചുവെന്നത് ചരിത്രവും.
പൂർവ്വദേശങ്ങളിലേക്കുളള കവാടം തുറന്നു കിട്ടിയ സന്തോഷത്തിന് പോർത്തുഗീസ് രാജാവ് ജോൺ രണ്ടാമൻ പിന്നീട് സുപ്രതീക്ഷാ മുനമ്പ് CAPE OF GOOD HOPE എന്നാക്കി മാററി.
പിന്നീടും ഒരു ദശാബ്ധത്തിന് ശേഷമാണ് ബർത്തലോമിയോ ഡയസ് എന്ന സാഹസിക സഞ്ചാരി കണ്ടെത്തിയ ഗുഡ് ഹോപ്പ് മുനമ്പ് വഴി ദീർഘകാലം
യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യയിലേക്ക് വാസ്കോ ഡ ഗാമ കപ്പൽ മാർഗ്ഗം എത്തിച്ചേർന്നത്.
Currency= portugal 2000 escudos 1997. |
No comments:
Post a Comment