ഇന്നത്തെ പഠനം
| |
അവതരണം
|
മുഹമ്മദ് റഷീദ് ചുങ്കത്തറ
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 14 |
എഴുത്ത് പെട്ടി
ഇന്ന് പരിചയപ്പെടുത്തുന്നത് എഴുത്ത്പെട്ടിയാണ്. ആധാരം എഴുതുന്നവരും മറ്റു രേഖകള്‍ തയ്യാറാക്കുന്ന എഴുത്തുകാരുമാണ് ഈ പെട്ടി ഉപയോഗിച്ചിരുന്നത്. തടിയില്‍ നിര്‍മ്മിച്ച ദീര്‍ഘചതുരത്തിലുള്ള അതിമനോഹരമായ പെട്ടിയാണിത്. ഈ പെട്ടിയുടെ കുറുകിയ വശങ്ങളില്‍ പിച്ചളയില്‍ നിര്‍മ്മിച്ച രണ്ട് കൈപ്പിടികളും പെട്ടിയില്‍ പിച്ചളകെട്ടുകളും കാണാം. ഈ പെട്ടിയുടെ അടപ്പിനുള്ളില്‍ പേപ്പറുകള്‍ വൃത്തിയായി ചുരുട്ടിയോ ഒന്നോ രണ്ടോ മടക്കുകള്‍ മാത്രം മടക്കിയോ സൂക്ഷിക്കാന്‍ സാധിക്കുന്ന സജ്ജീകരണമുണ്ട്. ഈ പെട്ടിയുടെ ഉള്ളില്‍ ധാരാളം അറകള്‍ കാണാം. സ്റ്റീല്‍പേനയോ നാരയമോ അതുപോലുള്ള സാമഗ്രികള്‍ സൂക്ഷിക്കാനാവണം ഈ സൗകര്യം. ഈ പെട്ടിക്കുള്ള മറ്റൊരു പ്രത്യേകത, ഈ പെട്ടിക്കുള്ളില്‍ ഉറുംബ്, കൂറ, പാറ്റ പോലത്തെ പ്രാണികള്‍ കയറി പേപ്പറുകള്‍ വെട്ടി നശിപ്പിക്കാതിരിക്കാന്‍ വളരെ സുരക്ഷയോട് കൂടി നിര്‍മിച്ച പ്രത്യേകം നിര്‍മ്മാണ രീതിയാണ്.നല്ല രീതിയില്‍ നിര്‍മ്മിച്ച ഒരു എഴുത്തുപെട്ടി ഒരുപക്ഷെ വെള്ളത്തില്‍ ഇട്ടാല്‍ പോലും അല്ലെങ്കില്‍ വീട് ചോര്‍ന്നൊലിച്ചാല്‍ പോലും പെട്ടിയിലേക്ക് വെള്ളം പ്രവേശിക്കില്ല.
No comments:
Post a Comment