ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 18 |
German Reichsmark (1924-48)
1929 മുതൽ 1930 വരെ ലോകമെമ്പാടും പടർന്നു പിടിച്ച രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന് ( മഹാ സാമ്പത്തിക മാന്ദ്യം അഥവാ Great Depression ) ശേഷം ജർമനിയിൽ Adolf Hitler അധികാരത്തിൽ (1933-1945)വന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. 1944 മുതൽ 1948 വരെ ജർമൻ അധിനിവേശപ്രദേശങ്ങളിൽ Reichsmark- ന് സമാന്തരമായി German Allied Militar Mark(AMC) എന്ന കറൻസിയും ഉപയോഗത്തിൽ ഉണ്ടായിരുന്നു.
1945 വരെ നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെടുകയും തുടർന്ന് ജർമനി രണ്ടായി (West Germany & East Germany) വിഭജിക്കപ്പെടുകയും ചെയ്തു. ശേഷം West Germany- യിൽ 1948 ജൂൺ 20 വരെയും East Germany- യിൽ 1948 ജൂൺ 23 വരെയും Reichsmark വിനിമയത്തിൽ തുടർന്നു.
No comments:
Post a Comment