ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 52 |
തിയോഡർ ഹെർസൽ
തിയോഡർ ഹെർസൽ(1860 മേയ് 2-1904 ജൂലൈ 3) ആധുനിക രാഷ്ട്രീയ സിയോണിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആ സ്ട്രോ - ഹംഗറിയിൽ ജനിച്ച അദ്ദേഹം ഒരു എഴുത്തുകാരനും, ജൂത പത്രപ്രവർത്തകനും, രാഷ്ട്രീയക്കാരനുമായിരുന്നു. ഹെർസൽ സിയോണിസ്റ്റ് ഓർഗനൈസേഷൻ രൂപീകരിച്ച് ഒരു ജൂത രാഷ്ട്രം രൂപീകരിക്കുന്നതിനായി പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. അതിന്റെ സ്ഥാപനത്തിനുമുമ്പ് അദ്ദേഹം മരിച്ചുവെങ്കിലും ഇസ്രായേൽ രാജ്യത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ജൂതന്മാർ തങ്ങളുടെ വാഗ്ദത്തഭൂമിയായി കരുതുന്ന പാലസ്തീനിൽ ഒരു സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് സിയോണിസം.അറബ് ഭൂരിപക്ഷ മേഖലയായ പാലസ്തീനിലേയ്ക്ക് യഹൂദർ കുടിയേറുന്നതിനെ സയണിസം പ്രോത്സാഹിപ്പിക്കുന്നു. ആധുനിക ഇസ്രായേലിന്റെ പിറവിയ്ക്ക് നിദാനമായ ഒന്നാണ് സിയോണിസ്റ്റ് പ്രസ്ഥാനം. ജെറുസലേം എന്നർത്ഥം വരുന്ന സിയോൺ എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് സിയോണിസം എന്ന പദം ഉത്ഭവിച്ചത്. ജൂതന്മാരിൽ 40 ശതമാനതോളം ഇന്ന് ഇസ്രായേലിലാണ് ജീവിക്കുന്നത്. ഇസ്രായേലിലോട്ടുള്ള കുടിയേറ്റത്തെ ആലിയാ (കയറ്റം) എന്നും ഇസ്രായേലിൽ നിന്നുള്ള തിരിച്ചു പോക്കിനെ യരീദാ (ഇറക്കം) എന്നും വിളിക്കുന്നു 3200 വർഷം മുമ്പ് ജൂതരാജ്യം ഉടലെടുത്ത പാലസ്തീൻ പ്രദേശത്ത് ഇസ്രായേൽ രൂപവൽക്കരിക്കണമെന്ന ആശയം സിയോണിസ്റ്റുകൾ ഉയർത്തി. ബൈബിളിൽ ജറുസലേമിനു പറയുന്ന പലപേരുകളിൽ ഒന്നായ സിയോൺ എന്നതിൽ നിന്നാണ് പ്രസ്ഥാനത്തിന് പേരു കിട്ടിയത്.ഹംഗേറിയൻ പത്രപ്രവർത്തകനായിരുന്ന തിയോഡർ ഹെർസൽ ആയിരുന്നു ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്.
ഇസ്രായേൽ 1968ൽ പുറത്തിറക്കിയ 100 ലിറോട്ട് കറൻസി നോട്ട്.
മുൻവശം (Obverse): ഡോ. തിയോഡർ ഹെർസലിന്റെ ഛായാചിത്രം , ഈന്തപ്പന.
പിൻവശം (Reverse): ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ ചിഹ്നങ്ങളാൽ ചുറ്റപ്പെട്ട ഇസ്രായേൽ രാജ്യത്തിന്റെ ചിഹ്നം.
No comments:
Post a Comment