ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 53 |
ബെർത്ത വോൺ സട്ട്നർ
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിതയാണ് ബെർത്ത വോൺ സട്ട്നർ (Bertha von Suttner) എന്നറിയപ്പെടുന്ന ബെർത്ത ഫെലിസിറ്റാസ് സോഫീ വോൺ സട്ട്നർ (ജനനം 9 ജൂൺ 1843 – മരണം 21 ജൂൺ 1914. ലോകപ്രശസ്ത സമാധാനപ്രവർത്തകയും, നോവലിസ്റ്റുമായ ഇവർ പ്രേഗിൽ 1843ൽ ജനിച്ചു. 'ആയുധങ്ങൾ അടിയറ പറയൂ ' എന്ന അവരുടെ നോവൽ പ്രസിദ്ധമാണ്. 1891-ൽ ഓസ്ട്രിയൻ പസിഫിസ്റ്റ് ഓർഗനൈസേഷൻ എന്ന പേരിൽ ഒരു സമാധാന സംഘടന രൂപീകരിച്ചും,1889-ൽ ഡൈ വഫം നീഡർ എന്ന നോവൽ രചിച്ചും ഓസ്ട്രിയൻ സമാധാന പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത നായികയായി അവർ മാറി. മേരി ക്യൂറിക്കുശേഷം നോബെൽ പുരസ്കാരത്തിനർഹയാ വനിത കൂടിയായിരുന്നു ബെർത്ത.
1966 ൽ ഓസ്ട്രിയൻ നാഷണൽ ബാങ്ക് പുറത്തിറക്കിയ 1000 ഓസ്ട്രിയൻ ഷില്ലിംഗ് കറൻസി നോട്ട്. 1983 ൽ അവ പ്രചാരത്തിൽ നിന്ന് പിൻവലിച്ചു.
മുൻവശം (Obverse): ബെർത്ത വോൺ സട്ട്നറുടെ ഛായാചിത്രം ഓസ്ട്രിയയുടെ നാഷണൽ എംബ്ലവും ചിത്രീകരിച്ചിരിക്കുന്നു.
പിൻവശം (Reverse):ഓസ്ട്രിയയിലെ ലിയോപോൾഡ്‌സ്‌ക്രോണിലെ ഹോഹെൻസാൽസ്ബർഗ് കാസിലിൻ്റെ ചിത്രം.
No comments:
Post a Comment