ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 85 |
Land Vital Resources (ഭൂമി നിർണ്ണായക വിഭവസമ്പത്ത്) 1992
1992ൽ, ഭൂ വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും ശാസ്ത്രീയമായി പരിപാലിക്കുന്നതിൻറെയും ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ 1992 നവംബർ 15 മുതൽ 21 വരെ ഇന്ത്യയിൽ "ഭൂ വിഭവ സംരക്ഷണ വാരം" ആയി കൊണ്ടാടി.
ഈ അവസരത്തിൽ, 18-11-1992 ൽ, ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
റിപ്പബ്ലിക് ഇന്ത്യ പുറത്തിറക്കിയതിൽ ഏറ്റവും നിഗൂഢത നിറഞ്ഞ നാണയങ്ങളിൽ ഒന്നായി ഇതിനെ കരുതുപ്പെടുന്നു. നാണയം പുറത്തിറുക്കുന്ന ചടങ്ങിൽ പങ്കെടുത്ത മുഖ്യരായ അതിഥികൾക്ക് പതിവ് പോലെ ഈ നാണയം സമ്മാനിച്ചു. എന്നാൽ പൊതുജനങ്ങൾക്ക് പതിവ് പോലെ നാണയം ഇറക്കാൻ നിശ്ചയിച്ചിരുന്നുവെന്ങ്കിലും ഇറക്കുക ഉണ്ടായില്ല.
വിവരാവകാശ നിയമം അനുസരിച്ച് ഉള്ള അന്വേഷണത്തിൽ വെറും 380 നാണയങ്ങൾ മാത്രമാണ് ഇറക്കിയത് എന്ന് അറിയാൻ കഴിഞ്ഞു.
No comments:
Post a Comment