22/03/2020

13/03/2020- തീപ്പെട്ടി ശേഖരണം- വണ്ട്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
80
   
വണ്ട്

ജന്തു സാമ്രാജ്യത്തിലെ ആർത്രോപോഡ ഫൈലം, ഇൻസെക്ട ക്ലാസ്സിൽ, കോളിയോപ്ടെര (Coleoptera) ഓർഡറിൽ പെടുന്ന ജീവികളാണ്  ബീറ്റിൽസ് (Beetles) അഥവാ വിവിധ ഇനം വണ്ടുകൾ. ഇവയുടെ എല്ലാം ചിറകുകൾ ഒരു കവചം  പോലെ വർത്തിക്കുന്നു. ഗ്രീക്ക് ഭാഷയിലെ സമാനപദമാണ് കോളിയോപ്ടെര. ലോകത്തിലെ 25 ശതമാനം ജീവി കളെ ഉൾക്കൊള്ളുന്ന ഈ ഓർഡർ ജന്തു വർഗീകരണത്തിലെ ഏറ്റവും വലിയ ഓർഡർ ആണ്. ഇൻസെക്ട ക്ലാസ്സിൽ 40 ശതമാനവും ബീറ്റിൽസ് ആണ്. ഇവയുടെ എണ്ണം നാല് ലക്ഷമാണ്.  കൂടുതൽ ഇനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

കടലിലും ധ്രുവപ്രദേശങ്ങളിലും ഒഴികെ മറ്റെല്ലായിടവും ഇവയെ കാണപ്പെടുന്നു. കുമിൾ, ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ, മറ്റ് ചെറിയ അകശേരുക്കൾ എന്നിവയെ ഇവ ഭക്ഷിക്കുന്നു. പല പക്ഷികളുടെയും സസ്തനികളുടെ യും ഇഷ്ട ഭക്ഷണമാണ് ഇവ.

കട്ടിയുള്ള ബാഹ്യ കവചം , മുൻ ചിറക്‌  ഇത് രണ്ടും എല്ലാ വണ്ടുകൾ ക്കും ഉണ്ട്. ശരീരത്തെ തല, ഉദരം, ഉടൽ എന്ന് മൂന്നായി വിഭജിക്കാം. എന്നാൽ ഇതിലുള്ള അവയവങ്ങൾ ക്ക് രൂപത്തിലും ഘടനയിലും പ്രവർത്തനത്തിലും വെത്യാസമുണ്ടാ കും. ബാഹ്യ കവചം ഉണ്ടാക്കിയിരി ക്കുന്നത് അനേകം തുന്നിച്ചേർത്ത പോലുള്ള പാളികളാലാണ് . ഇത് പ്രതിരോധ കവചമായും ശരീര രൂപത്തെ ചലിപ്പിക്കാനും അനുവദിക്കുന്നു.

                      എന്റെ ശേഖരണത്തിലെ വണ്ടിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു............





No comments:

Post a Comment