31/03/2020

27/03/2020- തീപ്പെട്ടി ശേഖരണം- ഈഫൽ ഗോപുരം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
82
   
ഈഫൽ ഗോപുരം

 ഫ്രാൻസിലെ പാരീസിൽ  സ്ഥിതി ചെയ്യുന്ന ഇരുമ്പു ഗോപുരം ആണ്‌ ഈഫൽ ഗോപുരം.1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിര്മ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3ഫ്ലാറ്റ്ഫോമു കളും ഇതിനുണ്ട്.

1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ  നൂറാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച്,1889 മെയ് 6  മുതൽ  ഒക്ടോബർ 31 വരെ നടന്ന  എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ(Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച് പാരീസിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ചതുരശ്രകിലോമീറ്ററിന്‌ 4.5 കിലോഗ്രാം മാത്രമാണ്‌ ഈഫൽ ഗോപുരം അടിത്തറയിൽ പ്രയോഗിക്കുന്ന ബലം. ഇരുമ്പ് ചട്ടക്കൂടിന്‌ 7300 ടൺ ഭാരമുണ്ട്. ആകെ ഭാരം 10,000 ടണ്ണാണെന്ന് കണക്കാക്കുന്നു.

എന്റെ ശേഖരണത്തിലെ ഈഫൽ ഗോപുരത്തിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...








No comments:

Post a Comment