22/03/2020

01-03-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(26) - (ഉസ്താദ് അലാവുദ്ധീൻ ഖാൻ


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
26

ഉസ്താദ് അലാവുദ്ധീൻ ഖാൻ

ഇന്ത്യൻ സംഗീതത്തിലെ വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന ഒരു അതുല്യ പ്രതിഭയായിരുന്നു ഉസ്താദ് അലാവുദ്ദീൻ ഖാൻ (1862 – 1972). ഒരു നൂറ്റാണ്ടിലധികം കാലം നീണ്ടുനിന്ന ആ സംഗീത ജീവിതം ഇന്ത്യൻ സംഗീതത്തിന്‌ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഇരുനൂറിലധികം വ്യത്യസ്ത വാദ്യ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനറിയമായിരുന്നു അദ്ധേഹത്തിന്. സംഗീതത്തിലും ജീവിതത്തിലും സൂഫി സംസ്ക്കാരം പിൻപറ്റിയിരുന്ന അദ്ദേഹത്തിന്റെ ജീവിതകാലം ഇന്ത്യൻ സംഗീതത്തിന്റെ സുവർണ്ണയുഗമായിരുന്നു. മെയ്ഹറിലെ പള്ളിയിൽ നിന്ന് സുബഹി നിസ്കാരം കഴിഞ്ഞ് ശാരദാക്ഷേത്രത്തിൽ സംഗീതാർച്ചന നടത്തുമായിരുന്നു അദ്ധേഹം! പണ്ഡിറ്റ് രവിശങ്കറുൾപ്പെടെയുള്ള പ്രഗല്ഭരായ ശിഷ്യനിരയെ വാർത്തെടുത്തതിലൂടെ തന്റെ സംഗീതം കാലഘട്ടങ്ങൾക്കതീതമായി നിലകൊള്ളുമെന്നദ്ദേഹം തെളിയിച്ചു. യൗവ്വനത്തിൽ തന്നെ സംഗീത ജീവിതം അവസാനിപ്പിച്ച് എന്നേക്കുമായി മൗനവാത്മീകത്തിലേക്ക് ഉൾവലിഞ്ഞ വിശ്രുത സംഗീതജ്ഞ അന്നപൂർണ്ണാദേവിയെന്ന രോഷനാരാ ബീഗം അലാവുദ്ധീൻ ഖാന്റെ മകളാണ്. സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാൻ മകനും. ഇന്ത്യൻ ചലച്ചിത്ര പ്രതിഭ ഋത്വിക് ഖട്ടക്ക് ഉസ്താദ് അലാവുദ്ധീൻ ഖാനെ കുറിച്ച് അപൂർവ്വ സുന്ദരമായ ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.



No comments:

Post a Comment