22/03/2020

06/03/2020- തീപ്പെട്ടി ശേഖരണം- വാട്സ്ആപ്പ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
79
   
വാട്സ്ആപ്പ്

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഇന്റർനെറ്റ്‌ ബന്ധം ഉപയോഗിച്ചാണ്‌ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖന സന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും അവരുടെ സ്ഥാനമുൾപ്പെടെ അയയ്ക്കാനാവും എന്നതാണ് മറ്റൊരു സവിശേഷത. ഗൂഗിൾ ആൻഡ്രോയ്ഡ്, ബ്ലാക്ക്ബറി, ആപ്പിൾ,എന്നിവയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, സിംബിയൻ, നൊക്കിയയുടെ ചില ഫോണുകൾ, വിൻഡോസ് ഫോൺ തുടങ്ങിയവയിൽ ഇതു പ്രവർത്തിക്കും. 2009ൽ അമേരിക്ക ക്കാരായ ബ്രയാൻ ആക്റ്റൺ, ജാൻ കൂം  എന്നിവർ ചേർന്നാണ് വാട്സ്ആപ്പ് വികസിപ്പിച്ചത്. ഇവർ യാഹൂവിന്റെ മുൻ ജോലിക്കാർ ആയിരുന്നു.  2014 ഫെബ്രുവരി 19 നു ഫേസ്ബുക്ക് നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിനലൂടെ, 1,14,000 കോടി രൂപയ്ക്ക് വാട്സ് ആപ്പിനെ ഏറ്റെടുത്തതായി അറിയിച്ചു.

ഇത് പൂർണമായും സൗജന്യം ആണ്. നിലവിൽ ലോകത്താകമാനം ഉള്ള ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു. ഇന്ത്യയിൽ 30കോടിയിലധികം  ഉപയോക്താക്കളുണ്ട്. ഫേസ്ബുക്കും ഗൂഗിളും ചെയ്യുന്ന പോലെ ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് ശേഖരിക്കുന്നില്ല. സന്ദേശം അയച്ചു കഴിഞ്ഞാൽ ഉടനേ തന്നെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും.കൂടാതെ ഇപ്പോൾ വാട്സാപ്പ് ഫ്രീ ദൃശ്യ/ശ്രവ്യ  സംബോധനം (Audio/Video call) കൂടി ആരംഭിച്ചിരിക്കുന്നു.

                    എന്റെ ശേഖരണത്തിലെ വാട്ട് സാപ് ന്റ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു....








No comments:

Post a Comment