ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 33 |
ടർക്സ്-കൈകോസ് ദ്വീപുകൾ
വെസ്റ്റിൻഡീസിലെ ഒരു ബ്രിട്ടിഷ് കോളനിയാണ് ടർക്സ്-കൈകോസ് ദ്വീപുകൾ. ബഹാമസ് ദ്വീപിനു 80 കി. മീ. കിഴക്കു മാറി അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. നാൽപതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിൽ എട്ട് എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാൻഡ് കൈകോസ് ദ്വീപാണ് ഇവയിൽ ഏറ്റവും വലിപ്പമേറിയത്. സുമാർ 497 ച. കി. മീ. വിസ്തൃതിയിലാണ് ടർക്സ്-കൈകോസ് ദ്വീപുകൾവ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാൻഡ് ടർക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്
സ്പാനിഷ്പര്യവേക്ഷകനായ ജൂവൻ പോൺസി ദ ലിയോൺ (Juan Ponce de Leon) 1512-ൽ ഈ ദ്വീപ് കണ്ടെത്തുന്നതിനു മുമ്പുതന്നെ ആരാവാക് ഇന്ത്യാക്കാർ ഇവിടെ വസിച്ചിരുന്നതായി കരുതപ്പെടുന്നു. 1678 വരെ ഇവിടെ ജനവാസമുറപ്പിക്കുവാനുള്ള മറ്റു നീക്കങ്ങളൊന്നും ഫലപ്രദമായി നടന്നില്ല. ഉപ്പു തേടിയുള്ള തങ്ങളുടെ അന്വേഷണത്തിനിടയ്ക്ക് 1678-ൽ ബർമുഡാക്കാർ (Bermudians) ഇവിടെയെത്തി. 1764-ൽ ഫ്രഞ്ചുകാർ ഇവരെ തുരത്തിയോടിച്ചു. രണ്ടുവർഷത്തിനുശേഷം ഒരു റസിഡന്റ് എജന്റിനെ നിയമിച്ചുകൊണ്ടു ബ്രിട്ടൻ ഈ ദ്വീപുകളെ തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കി. അമേരിക്കൻ വിപ്ലവത്തിനുശേഷം തെക്കൻ യു. എസ്സിൽ നിന്നും കൂടിയേറിയ ബ്രിട്ടിഷ് അനുഭാവികൾ തങ്ങളുടെ അടിമകളുമായി കൈകോസ് ദ്വീപുകളിൽ താമസമുറപ്പിച്ചു. 1834-ൽ അടിമത്തം അവസാനിപ്പിച്ചതിനുശേഷമാണ് ഇവർ ഇവിടം വിട്ടുപോയത്.ടർക്സ്-കൈകോസ് ദ്വീപുകളിലെ 90 ശതമാനത്തിലധികം ജനങ്ങളും കറുത്ത വംശജരാണ്. 14 വയസ്സുവരെ സർക്കാർ തലത്തിൽ വിദ്യാഭ്യാസം സൗജന്യമാണ്.കക്കവർഗങ്ങളാണ് മുഖ്യകയറ്റുമതി ഉത്പന്നം. ചിറ്റക്കൊഞ്ച് (cray fish), ശംഖ് എന്നിവയാണ് മറ്റു പ്രധാന കയറ്റുമതി വിഭവ ങ്ങൾ. ഇതിൽ ശംഖ് ഹെയ്തിയൻ കമ്പോളത്തിലേക്കും, ചിറ്റക്കൊഞ്ച് യു. എസ്സിലേക്കും കയറ്റി അയയ്ക്കുന്നു. പുരാതനകാലം മുതൽ ഉപ്പുശേഖരണം ഇവിടത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗമായിരുന്നു. 1964-ൽ പൂർണമായി നിറുത്തലാക്കപ്പെടുന്നതുവരെയും ഉപ്പ് ശേഖരണത്തിന് ഗവൺമെന്റ് സബ്സിഡി നൽകി യിരുന്നു. ഇവിടെത്തെ നാണയം US ഡോളറാണ്.

No comments:
Post a Comment