ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 81 |
ഭീമൻ പാണ്ട
കരടികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു സസ്തനി ആണ് ഭീമൻ പാണ്ട എലിയുറോ പോഡോ മെലാനോല്യൂക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഭീമന്‍ പാണ്ട ലോക പ്രകൃതി സംരക്ഷണ സമിതിയുടെ ഔദ്യേഗിക ചിഹ്നം കൂടിയാണ്. ചൈന, ഉത്തര സിചുവാൻ മലനിരകള്‍, തിബറ്റ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. മുളയില ഇഷ്ട ഭക്ഷണമായതിനാല്‍ മുളങ്കാടുകളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭീമന്‍ പാണ്ടകള്‍. ലോകത്തിലാകെ ആയിരത്തില്‍ താഴെ ഭീമന്‍ പാണ്ട കളെ ഇന്ന് അവശേഷിക്കുന്നുള്ളു. വംശനാശഭീഷണിയുടെ വക്കിലെത്തി നില്‍ക്കുന്ന ഇവയുടെ സംരക്ഷണാര്‍ ത്ഥം തുടങ്ങിയ പദ്ധതികളൊന്നും തന്നെ വിജയം കണ്ടിട്ടില്ല. കറുപ്പും വെളുപ്പും നിറത്തില്‍ തടിച്ചുരുണ്ട ശരീരത്തോടെ കാണപ്പെടുന്ന ഇവ കാഴ്ച്ചയില്‍ അതിമനോഹരമായ ജീവിയാണ്. മുളയിലയാണ് ഇഷ്ട ഭക്ഷണമെങ്കിലും പൂര്‍ണ്ണമായി ഇവ സസ്യഭുക്കുകൾ അല്ല. മത്സ്യം, പ്രാണികള്‍, ചെറു ജീവികള്‍ എന്നിവ യെയും വളരെക്കുറഞ്ഞ അളവില്‍ ഇവ അകത്താക്കാറുണ്ട്. പൂര്‍ണവള ര്‍ച്ചയെത്തിയാല്‍ 1.5 മീറ്റര്‍ നീളവും 150 കിലോഗ്രാം വരെ ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാകും. മുളയിലകളില്‍ പോഷകം കുറവായ തിനാല്‍ മുപ്പത് കിലോഗ്രാം വരെയെങ്കിലും ഭീമന്‍ പാണ്ടകള്‍ക്ക് ആഹാരം കഴിക്കേണ്ട തായി വരുന്നു. 14 വര്‍ഷം വരെയാ ണ് പാണ്ടയുടെ ശരാശരി ആയുസ്സ്. കണ്ണുകളും കാതുകളും കറുപ്പ് നിറത്തില്‍ ആയതിനാല്‍ ഇവയ്ക്ക് പ്രത്യേക തരത്തലുള്ള ശരീരഭംഗി ആണുള്ളത്. മുളങ്കാടുകള്‍ പുഷ്പിച്ചു നശിക്കുന്നതും, വലിയ തോതില്‍ വെട്ടി നശിപ്പിക്കുന്നതും ഇവയുടെ നാശത്തിന് വഴിയൊരുക്കിയിട്ടുള്ള കാരണങ്ങളാണ്.ഭീമൻ പാണ്ടകളുടെ
സംരക്ഷണം മുന്‍നിര്‍ത്തി ചൈനീസ് ഗവണ്‍മെന്റ് 12 പാണ്ട റിസര്‍വുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാണ്ടയെ വേട്ടയാടു ന്നവര്‍ക്ക് ചൈനയില്‍ വധശിക്ഷ ആണ് നല്‍കുന്നത്.
ചൈനയിലെ സിചുവാൻ പ്രവശ്യയിൽ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഒരു വന്യജീവി സങ്കേതമാണ് സിചുവാൻ ഭീമൻ പാണ്ടസങ്കേതം. ലോകത്തിലെ ഭീമൻ പാണ്ടകളിൽ 30% ൽ അധികവും ഇവിടയാണ് അധിവസിക്കുന്നത്. ഇവയുടെ ഒരു പ്രധാന വംശവർദ്ധന കേന്ദ്രവും കൂടിയാണ് ഈ വനമേഖല കൾ. ക്വിയോങ്ലായ്, ജിയാജിൻ എന്നീ മലനിരകളിലായ് വ്യാപിച്ചു കിടക്കുന്ന 7 സംരക്ഷിത വനങ്ങളും 9 സീനിക് പാർകുകളും കൂടിച്ചേരുന്നതാണ് സിചുവാൻ ഭീമൻ പാണ്ട സങ്കേതങ്ങൾ. 9245 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തൃതി. ഭീമൻപാണ്ടയെ കൂടാതെ ചെമ്പൻ പാണ്ട, ഹിമപ്പുലി, മേഘപ്പുലിതുടങ്ങിയ ജീവികൾക്കും അഭയസ്ഥാനമാണിവിടം.
എന്റെ ശേഖരണത്തിലെ ഭീമൻ പാണ്ടയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.......
No comments:
Post a Comment