24/04/2017

01-04-2017- കറൻസി പരിചയം- ഫലസ്തീൻ പൗണ്ട്


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
31
 

ഫലസ്തീൻ പൗണ്ട് (ഇസ്രാഈൽ രൂപീകരണത്തിന് മുൻപ്)




ഒന്നാം ലോകമഹാ യുദ്ധത്തിൽ ഓട്ടോമൻ  സാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന്  1917-ൽ പലസ്തീൻ ഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 1920 ജൂലൈ 1-ന് ഫലസ്തീനും ജോർദാനും ഉൾപ്പെടുത്തി British Mandate of Palestine രൂപീകൃതമായി. ശേഷം 1927 മുതൽ 1948 വരെ British Mandate of Palestine -ന്റെ കറൻസിയായിരുന്നു Palestine pound. British Colonial Office (ഒരു ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപനം)-ന് കീഴിലുള്ള Palestine Currency Board ആയിരുന്നു Pound Sterling -ന് തുല്യമായ വിനിമയ നിരക്കിൽ തന്നെ  Palestine pound ഇഷ്യൂ ചെയ്തിരുന്നത്.

1948 മെയ് 14-ന് British Mandate of Palestine ഭരണത്തിന് അന്ത്യം കുറിക്കുകയും അതോടു കൂടി Palestine Currency Board പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. Palestine pound വിനിമയത്തിലുണ്ടായിരുന്ന പ്രദേശം ഇസ്രയേൽ, ജോർദാൻ, Jordanian occupation of the West Bank, Egyptian-occupied Gaza Strip  എന്നിങ്ങനെ വിവിധ  സ്വതന്ത്ര ഭരണകൂടങ്ങളായും അധിനിവേശപ്രദേശങ്ങളായും വിഭജിക്കപ്പെട്ടു.

1948-ൽ British Mandate of Palestine ഭരണം അവസാനിച്ചെങ്കിലും  Transjordan -ൽ 1949 വരെയും west bank governorate of Jordan -ൽ 1951 വരെയും (Later replaced by the Jordanian dinar) Gaza strip -ൽ 1951 വരെയും (later replaced by the Egyptian pound) Palestine pound വിനിമയത്തിൽ നില നിന്നിരുന്നു.

No comments:

Post a Comment