ഇന്നത്തെ പഠനം
|
|
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
|
32
|
ഫലസ്തീൻ പൗണ്ട് (ഇസ്രാഈൽ രൂപീകരണത്തിന് ശേഷം)
വിനിമയത്തിലുണ്ടായിരുന്ന സമയം : 1948 മുതൽ 1952 വരെ.
പലസ്തീൻ ഭൂമിയിൽ കയ്യേറ്റം നടത്തി 1948-ൽ ഇസ്രാഈൽ എന്ന രാജ്യം നിലവിൽ വന്നു. അന്ന് വരെ പലസ്തീൻ കയ്യടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ (British Mandate of Palestine) കീഴിലുള്ള Palestine Currency Board ഇറക്കിയ Palsetine Pound- ന് പകരം ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Jewish Agency for Israel (ലോകമെമ്പാടുമുള്ള ജൂതന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു nonprofit organization) എന്ന സംഘടനയുടെ കീഴിലുള്ള Anglo Palestine Company ഇഷ്യൂ ചെയ്ത പുതിയ Palestine Pound (ചിത്രം കാണുക) നിലവിൽ വന്നു. 1948 മുതൽ 1952 വരെ ഇവ വിനിമയത്തിൽ തുടർന്നു. 1952-ൽ Palestine Pound -ന് പകരം Israeli lira നിലവിൽ വന്നു.
No comments:
Post a Comment