24/04/2017

03-04-2017- Stories On Money- അശോകചക്രവർത്തി



ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
Stories On Money
ലക്കം
31



അശോകചക്രവർത്തി

പൂർണ്ണനാമം:  അശോക ബിന്ദുസാര മൗര്യൻ

ജനനം:  ബി.സി. 304- പാടലീപുത്രം

ഭരണകാലം:  ബി.സി. 274–232

മരണം:  ബി.സി. 232 (72 വയസ്സ്)

ക്രിസ്തുവിനും മുന്‍പ്....
പുരാതന ഇന്ത്യ കണ്ട ഏറ്റവും മികച്ച ചക്രവർത്തിയാണ് മഹാനായ അശോകന്‍

തന്റെ സന്ദേശങ്ങൾ ശിലാലിഖിതങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ച ആദ്യ ഇന്ത്യന്‍ ചക്രവർത്തിയായിരുന്നു‌ അദ്ദേഹം....

ആധുനിക കാലത്ത്പോലും അദ്ദേഹത്തിൻറ്റെ ശാസനകളാണ് ഓരോ ഭാരതീയനേയും നയിക്കുന്നത്.....

ആ ശാസനകൾ പേറുന്ന..
ശിലാ ഖണ്ഡങ്ങളുടെ ചില വസ്തുതകള്‍ മാത്രം നാം അടർത്തി ആധുനിക ഇന്ത്യയ്ക്ക് തിലകക്കുറി ചാർത്തി.....

ആ ശാസനകളുടെ ഓർമ്മപ്പെടുത്തലുകൾ ഇല്ലാത്ത ഒരു നാണയമോ
നോട്ടോ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പുറത്തിറക്കിയിട്ടില്ല....



സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം അശോക ചക്രവർത്തി സാരാനാഥിൽ സ്ഥാപിച്ച ശിലിസ്തംഭത്തിൽ നിന്ന് സ്വീകരിച്ചതാണ്..
അവയ്ക്ക് താഴെ നാല് ചക്രങ്ങള്‍ അതിനിടയിൽ ആന, കുതിര, കാള, സിംഹം എന്നിവ. .
കുതിര, കാള, എന്നിവ ആദ്യകാല നാണയങ്ങളിൽ പ്രത്യേകം ചിത്രീകരിച്ചിരിക്കുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയില്‍ ചിത്രീകരിച്ചിരിക്കുന്നത് അശോകചക്രമാണ്

ഭാരത സർക്കാർ ധീരതയ്ക്ക് നൽകുന്ന ബഹുമതി അശോകചക്രം ആണ്

ഭാരതത്തിൻറ്റെ പരമോന്നത നീതിപീഠമായ സുപ്രിം കോടതി സ്വീകരിച്ചിരിക്കുന്ന മുദ്ര അശോകചക്രം പേറി നിൽക്കുന്ന സിംഹമാണ്....

ആ ശാസനങ്ങളിൽ ഉൾകൊണ്ടിരിക്കുന്ന ധർമ്മവും മൂല്യവും അത്രത്തോളം മഹത്തരമാണ്. ..

No comments:

Post a Comment