ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 57 |
Gulf Rupee (ഗൾഫ് രൂപ)
1959-നും 1966-നും ഇടയിൽ കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ചില അറേബ്യൻ ഉപദ്വീപുകളും ഉപയോഗിച്ചിരുന്ന കറന്‍സിയായിരുന്നു ഗൾഫ് രൂപ അഥവാ പേര്‍ഷ്യന്‍ ഗള്‍ഫ് രൂപ (Gulf rupee or Persian Gulf rupee). Gulf rupee ഇറങ്ങുന്നതിന് മുൻപ് ഗൾഫ് രാജ്യങ്ങളിലും അറേബ്യൻ ഉപദ്വീപുകളിലും ഇന്ത്യൻ രൂപ(Indian rupee) ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്‍റെ വ്യാപകമായ ഉപയോഗം ഇന്ത്യയുടെ വിദേശ കരുതൽധനത്തിൽ കുറവ് വരുത്താന്‍ കാരണമായി. ഇതിനെ തുടര്‍ന്ന് 1959-ൽ ഇന്ത്യക്ക് പുറത്തുള്ള സര്‍ക്കുലേഷന് വേണ്ടി Indian rupee -ക്ക് പകരം ഇന്ത്യൻ സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രത്യേകം ഇഷ്യൂ ചെയ്തതായിരുന്നു Gulf rupee. ഇതിന്റെ വിനിമയനിരക്ക് ഇന്ത്യൻ രൂപയ്ക്കു തുല്യമായിരുന്നു. ഈ കറന്‍സി ഇന്ത്യക്കകത്ത് വിനിമയയോഗ്യമായിരുന്നില്ല (not legal tender).
1961-ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കുവൈറ്റും (കുവൈത്തി ദിനാർ) 1965-ൽ ബഹ്‌റൈനും (ബഹ്‌റൈനി ദിനാർ) ഗൾഫ് രൂപക്ക് പകരം സ്വന്തമായി കറൻസി പുറത്തിറക്കി.
1966 ജൂൺ 6-ന് ഇന്ത്യ Gulf rupee പിൻവലിച്ചു. ഇതിനെ തുടർന്ന് Gulf rupee ഉപയോഗിച്ചിരുന്ന വിവിധ രാജ്യങ്ങൾ സ്വന്തമായി കറൻസികൾ പുറത്തിറക്കി. 1966-ൽ ഖത്തറും ദുബായിയും സംയുക്തമായി Qatar-Dubai Currency Agreement 1966 - ഉടമ്പടി പ്രകാരം Qatar and Dubai riyal ഇഷ്യൂ ചെയ്തു. കൂടാതെ അബുദാബി ബഹ്‌റൈനി ദിനാർ സ്വീകരിച്ചു. എന്നാൽ ഒമാൻ മാത്രം 1970-ൽ സ്വന്തമായി Omani riyal പുറത്തിറക്കുന്നത് വരെ Gulf rupee ഉപയോഗിക്കുന്നത് തുടന്നു.
Indian രൂപയോട് വളരെയേറെ സാദൃശ്യമുള്ളവയായിരുന്നു Gulf rupees. ഇവ വ്യത്യസ്ത നിറങ്ങളിൽ ആയിരുന്നു പ്രിൻ്റ് ചെയ്തിരുന്നത്. 1, 10 രൂപ നോട്ടുകൾ ചുവപ്പു നിറത്തിലും 5 രൂപ നോട്ടുകൾ ഓറഞ്ച് നിറത്തിലും 100 രൂപ നോട്ടുകൾ പച്ച നിറത്തിലും ആയിരുന്നു പ്രിൻ്റ് ചെയ്തിരുന്നത്. എല്ലാ Gulf rueep നോട്ടുകളുടെയും സീരിയൽ നമ്പറിന്റെ Prefix-ൽ ആദ്യം 'Z' പ്രിൻ്റ് ചെയ്തതായി കാണാം. കൂടാതെ അക്കാലത്തെ ഇന്ത്യൻ കറൻസികളുടെ മുൻവശത്ത് രേഖപ്പെടുത്തിയിരുന്ന RBI ഗവർണ്ണറുടെ word of Promise-ലെ “at any office of issue” എന്ന വാചകത്തിന് പകരം Gulf rupee നോട്ടുകളിൽ “at the Office of Issue at Bombay” എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
1 Gulf rupee നോട്ടുകൾ ഇഷ്യൂ ചെയ്തത് Indian Goverment -ഉം 5, 10, 100 രൂപ നോട്ടുകൾ ഇഷ്യൂ ചെയ്തത് Reserve Bank of India -യും ആണ്.
No comments:
Post a Comment