ഇന്നത്തെ പഠനം
| |
അവതരണം
|
Jayakiran
|
വിഷയം
|
പണത്തിലെ വ്യക്തികൾ
|
ലക്കം
|
20
|
ദിമിത്രി മെൻഡലിയേവ്
ആദ്യത്തെ ആവർത്തനപ്പട്ടിക (periodic table) അവതരിപ്പിച്ച റഷ്യക്കാരനായശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലിയേവ്. രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടുത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു.
മൂലകങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിച്ച പട്ടികയാണ് ആവർത്തനപ്പട്ടിക. ഒരേ തരത്തിലുള്ള ഗുണങ്ങളുള്ള മൂലകങ്ങളെ ഒരേനിരയിൽ വരുന്ന രീതിയിലാണ് മെൻഡെലീവ് ആവർത്തനപ്പട്ടിക വിഭാവനം ചെയ്തത്. പുതിയ മൂലകങ്ങളുടെ കണ്ടെത്തൽ, പട്ടികയുടെ രൂപത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൂലകങ്ങളുടെവിവിധ സ്വഭാവങ്ങളെ വിശദീകരിക്കുന്ന വിവിധതരം ആവർത്തനപ്പട്ടികകൾ നിലവിലുണ്ടെങ്കിലും മെൻഡലീവിന്റെ ആവർത്തനപ്പട്ടികയുടെ വകഭേദങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള രൂപം.
No comments:
Post a Comment