01/11/2017

21-10-2017- കറൻസി പരിചയം- ഖാദി ഹുണ്ടി നോട്ടുകൾ


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
59


ഖാദി ഹുണ്ടി നോട്ടുകൾ.


1950-1990 കാലഘട്ടങ്ങളിൽ Khadi and Village Industries Commission ഇഷ്യൂ ചെയ്ത പ്രോമിസറി നോട്ടുകളാണ് ഖാദി ഹുണ്ടി നോട്ടുകൾ. ജനങ്ങൾക്കിടയിൽ ഖാദി ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇവ പുറത്തിറക്കിയത്. ഈ നോട്ടുകൾ ഖാദിതുണി ഉത്പാദന വ്യവസായ മേഖലകളിൽ പ്രാദേശിക കറൻസിയായി പ്രചാരത്തിലുണ്ടായിരുന്നു. ഔദ്യോഗിക കൈത്തറി വില്പന കേന്ദ്രങ്ങളായ KHADI BHANDAR -കളിൽ വച്ച് ഖാദിവസ്ത്രങ്ങൾ വാങ്ങുന്നതിന് വേണ്ടി മാത്രമായുള്ള ഒരു ഉപാധിയായാണ് ഇവ ഉപയോഗിച്ചിരുന്നത്.
ഖാദി നോട്ടുകൾ 2, 5, 10, 100 denomination- കളിൽ  വിവിധ നിറങ്ങളിലും ഡിസൈനുകളിലും പുറത്തിറങ്ങിയിട്ടുണ്ട്. ഖാദിവസ്ത്രങ്ങൾ നെയ്തിരുന്ന പാവപ്പെട്ട സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ സ്‌മരണ ഈ നോട്ടുകൾ നിലനിര്‍ത്തുന്നു.


No comments:

Post a Comment