01/11/2017

03-10-2010 -പണത്തിലെ വ്യക്തികൾ- സാമുവൽ ജോൺസൺ



ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
19

സാമുവൽ ജോൺസൺ
  ഡോക്ടർ ജോൺസൺ എന്നും അറിയപ്പെടുന്ന  സാമുവൽ ജോൺസൺ ( 1709 -1784) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു.  ഗ്രബ് സ്ട്രീറ്റ്പത്രപ്രവർത്തകനായി ഉപജീവനം ആരംഭിച്ച്   കവി, ഉപന്യാസകാരൻ, ധാർമ്മികചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നൽകി. ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകൻ (Man of letters) എന്നുപോലും അദ്ദേഹം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ജോൺസന്റെ ദീർഘകാലസഹചാരിയും ആരാധകനും ആയിരുന്ന  ജെയിംസ് ബോസ്വെൽ എഴുതിയ 'സാമുവൽ ജോൺസന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.

ഒൻപതുവർഷത്തെ പ്രയത്നത്തിന്റെ ഫലമായി ജോൺസന്റെ ഇംഗ്ലീഷ് ഭാഷാ നിഘണ്ടു 1755-ൽ പ്രസിദ്ധീകരികരിച്ചു; ആധുനിക ഇംഗ്ലീഷ് ഭാഷയെ അസാധാരണമാം‌വിധം സ്വാധീനിച്ച ആ നിഘണ്ടു, പാണ്ഡിത്യത്തിന്റെ രംഗത്ത് ഒരു വ്യക്തിയുടെ ശ്രമഫലമായുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നെന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട്. നിഘണ്ടു, ജോൺസണ് ജനപ്രീതിയും വിജയവും നേടിക്കൊടുത്തു. 150 വർഷത്തിനുശേഷം ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പൂർത്തിയാകുന്നതുവരെ, ജോൺസന്റെ കൃതി ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട നിഘണ്ടുവായി പരിഗണിക്കപ്പെട്ടിരുന്നു. ആംഗലഭാഷയിലെ നിരൂപണത്തെ അഗാധമായി സ്വാധീനിച്ച വ്യക്തിയായും, ഇംഗ്ലീഷ് ഭാഷയ്ക്ക് ലഭിച്ച ഒരേയൊരു മഹാനിരൂപകൻ തന്നെയായും ജോൺസൺ അംഗീകരിക്കപ്പെട്ടു.

സാമുവൽ ജോൺസണെ ആദരിച്ചു കൊണ്ട്ബ്രിട്ടൺ ഇറക്കിയ 50 പെൻസ് നാണയം.

No comments:

Post a Comment