01/10/2017

30-09-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-17)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
56



Tibetan Currency Continuation... (Part -17)

റ്റാം സ്രാങ് നോട്ടുകൾ (Tam srang notes)

1937-38 കാലഘട്ടങ്ങളിൽ നാനാവർണ്ണങ്ങളോട് കൂടി പുറത്തിറങ്ങിയ പുതിയ നോട്ടുകളാണ് 100 tam srang നോട്ടുകൾ.

പ്രത്യേകതകൾ: മുൻ tam നോട്ടുകളിൽ ഉണ്ടായിരുന്നത് പോലെ എട്ട് മൂലകളുള്ള (octagonal) ചുവപ്പു സീലും, ടിബറ്റൻ ഭാഷയിൽ "Srid zhi dpal ´bar" (meaning: "A peaceful government (generates) prosperity") എന്ന് രേഖപ്പെടുത്തിയ പുതിയ തരം കറുത്ത സീലുമാണ് ഈ 100 tam srang നോട്ടുകളുടെ പ്രത്യേകത. എന്നാൽ മുൻപ് ഇറങ്ങിയ tam നോട്ടുകളുടെ മുൻവശത്ത് ഉണ്ടായിരുന്ന നാല് വരി ലിഖിതങ്ങൾക്കു പകരം 100 tam srang നോട്ടുകളിൽ രണ്ടു വരി ലിഖിതങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.



സ്രാങ് നോട്ടുകൾ (Srang notes)

100 tam srang നോട്ടുകൾ പുറത്തിറങ്ങി ഏറെ താമസിയാതെ തന്നെ ഇവ "srang" എന്ന denomination-ലേക്ക് മാറ്റപ്പെട്ടു. 1939 നും 1945 നും ഇടയിലും, വീണ്ടും 1951 മുതൽ 1959 വരെയുള്ള വർഷങ്ങളിലുമായിരുന്നു ഇവ പുറത്തിറക്കിയിരുന്നത്. എങ്കിലും നോട്ടുകളിൽ ഇവ പ്രിന്റു ചെയ്ത വർഷം രേഖപ്പെടുത്തിയിരുന്നില്ല.

പിന്നീട് 10, 5, 25 എന്ന denomination- കളിലുള്ള srang നോട്ടുകൾ കൂടി പുറത്തിറങ്ങി.1940-ൽ മൂന്ന് നിറങ്ങളിൽ (ചുവപ്പ്, നീല, കറുപ്പ്) T.E. 1686 എന്ന വർഷം രേഖപ്പെടുത്തി മെഷീനറി ഉപയോഗിച്ച് പ്രിന്റ് ചെയ്ത 10 srang നോട്ടുകൾ ഇഷ്യൂ ചെയ്യപ്പട്ടു. ഇവയുടെ പ്രിന്റിങ് T.E. 1694 (= AD 1948) വരെ നീണ്ടു.

1942 മുതൽ 1946 വരെയുള്ള കാലയളവിൽ 5 srang നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു.ഇവയിൽ വർഷം രേഖപ്പെടുത്തിയിരുന്നില്ല. അവസാനമായി ഇഷ്യൂ ചെയ്യപ്പെട്ടത് 25 srang നോട്ടുകളാണ്. 1950-ൽ പുറത്തിറങ്ങി 1955-ൽ ഇവയുടെ പ്രിന്റിങ് നിർത്തിവച്ചു.

srang നോട്ടുകളുടെ പൊതുവായ പ്രത്യേകതകൾ: എല്ലാ srang നോട്ടുകളും ടിബറ്റിൽ തന്നെ നിർമ്മിച്ച പേപ്പറുകളിൽ ഗവണ്മെന്റ് മിന്റായ Trabshi Lekhung-ൽ മെഷിനറി ഉപയോഗിച്ച് പ്രിന്റ് ചെയ്തവയാണ്. ഇവ പ്രിന്റ് ചെയ്യാനുള്ള മഷി ഇന്ത്യയിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തത്. ഇവയിലെ അക്കങ്ങൾ എല്ലാം പ്രത്യേക പരിശീലനം നേടിയ ടിബറ്റൻ calligraphists കറുത്ത മഷി ഉപയോഗിച്ച് കൈകൊണ്ടാണ് എഴുതിയിരുന്നത്. 10 srang നോട്ടുകളുടെ മുൻവശത്ത് നാല് വരി ലിഖിതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 100, 5, 25 srang നോട്ടുകളിൽ രണ്ട് വരി ലിഖിതങ്ങൾ ആണുള്ളത്. വൃത്താകൃതിയിലുള്ള പുതിയ ചുവന്ന സീലും ചതുരാകൃതിയിലുള്ള കറുത്ത സീലും ഇവയുടെ മുൻവശത്ത് പതിച്ചിരിക്കുന്നു.

1959-ൽ എല്ലാ ടിബറ്റൻ നോട്ടുകളും പിൻവലിക്കപ്പെടുകയും പകരം ചൈനയുടെ കറൻസിയായ Renminbi Yuan നിലവിൽ വരികയും ചെയ്തു. Tibetan Currency - END




No comments:

Post a Comment