ഇന്നത്തെ പഠനം
| |
അവതരണം
|
Jayakiran
|
വിഷയം
|
പണത്തിലെ വ്യക്തികൾ
|
ലക്കം
|
17
|
നിക്കോളാസ് കോപ്പർനിക്കസ്
നിക്കോളാസ് കോപ്പർനിക്കസ്(ഫെബ്രുവരി 19, 1473 – മേയ് 24, 1543) ഒരു പുരോഹിതൻ ആയിരുന്നിട്ടുകൂടി ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷപണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും അദ്ദേഹം തെളിയിക്കുകയും ചെയ്തു. പതിനെട്ടാം വയസ്സിൽ പ്രസിദ്ധമായ ക്രാകോ സർവ്വകലാശാലയിൽ ചേർന്ന് തത്വശാസ്ത്രം, നക്ഷത്രശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ ശാസ്ത്ര വിഷയങ്ങളിൽ പാണ്ഡിത്യം നേടി.
1503-ൽ ഫെറാര യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു. പിന്നീട് പിസായിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുമായി. ഗ്രീക്ക്, അറബിക് പണ്ഡിതന്മാർ രചിച്ച ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും ഗണിതനിയമങ്ങളുമായിരുന്നു നിക്കോളാസ് കോപ്പർനിക്കസ് പിന്തുടർന്നത്. തന്റെ സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളും "റവലൂഷൻസ്" എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് കോപ്പർനിക്കസിനെ ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്‍റെ പിതാവായി ആദരിക്കുന്നു. “ഏറെക്കാലം വിശ്വസിച്ചുപോന്നിരുന്ന ശാസ്‌ത്രധാരണകൾ തകർന്നുടയാൻ എത്രയെളുപ്പമാണെന്ന് തന്‍റെ കൃതിയിലൂടെ നമുക്കു കാണിച്ചുതന്നതു കോപ്പർനിക്കസാണ് ". ഗവേഷണം, നിരീക്ഷണം, ഗണിതം എന്നിവയിലൂടെ രൂഢമൂലമായിരുന്ന മതപരവും ശാസ്‌ത്രീയവുമായ മിഥ്യാധാരണകളെ അദ്ദേഹം കടപുഴക്കി. ജനമനസ്സുകളിൽ അദ്ദേഹം “സൂര്യനെ നിശ്ചലനാക്കി, ഭൂമിയെ ചലിപ്പിച്ചു.”
കോപ്പർനിക്കസിനെ ആദരിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ മാതൃ രാജ്യമായ പോളണ്ട് ഇറക്കിയ ഒരു പഴയ കാല നാണയം.
No comments:
Post a Comment