01/10/2017

23-09-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-16)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
55


Tibetan Currency Continuation... (Part - 16)

നാനാവർണ്ണങ്ങളോട് കൂടിയ 50 റ്റാം നോട്ടുകൾ. (Multicoloured 50 tam notes)



1913 (T.E 1659) മുതല്‍ നിലവിലുണ്ടായിരുന്ന നീല നിറമുള്ള 50 റ്റാം നോട്ടുകളുടെ വ്യാജകറൻസികൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ടിബറ്റൻ ഗവണ്മെന്റ് പുതിയ 50 tam നോട്ടുകൾ പുറത്തിറക്കാൻ നിർബന്ധിതരായി. അങ്ങിനെ 1926-ൽ (T.E. 1672) നാനാവർണ്ണങ്ങളോട് കൂടിയ multicoloured 50 tam നോട്ടുകൾ ഇഷ്യൂ ചെയ്തു. ഈ നോട്ടുകൾ 1941 വരെ (T.E. 1687) എല്ലാ വർഷവും പ്രിന്റ് ചെയ്തു പുറത്തിറങ്ങി. 

ടിബറ്റിൽ ആദ്യമായി മെഷിനറി ഉപയോഗിച്ച് സങ്കീർണ്ണമായ രീതിയിൽ ഇഷ്യൂ ചെയ്യപ്പെട്ട നോട്ടുകളാണ് multicoloured 50 tam നോട്ടുകൾ. ഇരുവശങ്ങളിലുമുള്ള എല്ലാ ഡിസൈനുകളും വ്യത്യസ്ത നിറങ്ങളിലുള്ള metal ബ്ലോക്കുകൾ ഉപയോഗിച്ച് മെഷിനറിയുടെ സഹായത്തോടെയായിരുന്നു പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ മുൻവശത്തെ നാലുവരി ലിഖിതങ്ങളും നോട്ടിന്റെ denomination -ഉം മാത്രം പഴയ രീതിയിൽ മരം കൊണ്ടുള്ള അച്ച് ഉപയോഗിച്ചാണ് പ്രിന്റ് ചെയ്തത്. കൂടാതെ നോട്ടുകളിലെ നമ്പറുകൾ പഴയ നോട്ടുകളിലേതു പോലെത്തന്നെ പ്രത്യേക പരിശീലനം നേടിയ ടിബറ്റൻ calligraphists കറുത്ത മഷി ഉപയോഗിച്ച് കൈകൊണ്ട് തന്നെയായിരുന്നു എഴുതിയിരുന്നത്. 

Multicoloured 50 tam നോട്ടുകൾ പഴയ റ്റാം നോട്ടുകളുടേതു പോലെ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത മഷി ഉപയോഗിച്ച് ടിബറ്റിൽ തന്നെ നിർമിച്ച പേപ്പറുകളിലായിരുന്നു പ്രിന്റ് ചെയ്തിരുന്നത്. പക്ഷെ പഴയ നോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച പേപ്പറുകൾ കട്ടി(thickness) കൂടിയവയും പുതിയവ കട്ടി കുറവുള്ളതുമായിരുന്നു. 

to be continued...

No comments:

Post a Comment