01/10/2017

12-09-2017- പണത്തിലെ വ്യക്തികൾ- വിക്ടർ യൂഗോ

ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
15



വിക്ടർ യൂഗോ(1802 — 1885) 

ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും,നാടകകൃത്തും, ഉപന്യാസകാരനും,ദൃശ്യകലാകാരനും, മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. ഫ്രാൻസിലെ കാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്ടർ യൂഗോ ആയിരുന്നു. 

ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളിൽ ലെ കൊണ്ടമ്പ്ലേഷൻസ്, ലാ ലെജാന്റ് ദെ സീക്ലിസ് എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ്സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ലേ മിസറാബ്ലെ' (പാവങ്ങൾ), നോത്ര്ദാം ദ് പറീ(ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ "നോത്ര്ദാമിലെ കൂനൻ" എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം പാവങ്ങൾ എഴുതിയതിനെപ്പറ്റി രസകരമായ ഒരു കഥ പറഞ്ഞു കേൾക്കുന്നത്, ഇത് എഴുതുമ്പോൾ അദ്ദേഹം പൂർണ നഗ്നനായാണ് എഴുതിയത്. ശ്രദ്ധ മറ്റെവിടേക്കും പോകാതിരിക്കാനായിരുന്നു ഇത്. യൂഗോയുടെ കൃതികൾ പ്രധാനമായും രാ‍ഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.

വിക്ടർ യുഗോയെ ആദരിച്ചു കൊണ്ട് ഫ്രഞ്ച് സർക്കാർ ഇറക്കിയ പത്ത് ഫ്രാങ്ക് നാണയം.

No comments:

Post a Comment