01/10/2017

09-09-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-14)

ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
53

Tibetan Currency Continuation... (Part- 14)

Sichuan Rupees (Tibetan Rupees)



19-ആം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ടിബറ്റൻ വ്യാപാരികൾക്കിടയിൽ ബ്രിട്ടീഷ്-ഇന്ത്യൻ നാണയങ്ങളുടെ പ്രശസ്തി മനസിലാക്കിയ ചൈനീസ് അധികാരികൾ 1902-ൽ ടിബറ്റിനു വേണ്ടി തങ്ങളുടെ സ്വന്തം നാണയങ്ങൾ അടിച്ചിറക്കാൻ തീരുമാനിച്ചു. ഈ ചൈനീസ് നാണയങ്ങളുടെ പരമ്പര Sichuan Rupees അല്ലെങ്കിൽ Tibetan Rupees എന്നറിയപ്പെടുന്നു. വിക്ടോറിയ രാജ്ഞിയുടെ ഛായാചിത്രം ആലേഘനം ചെയ്തുകൊണ്ടു 1840-ൽ ആദ്യമായി ഇഷ്യൂ ചെയ്ത ബ്രിട്ടീഷ് ഇന്ത്യൻ വെള്ളി നാണയങ്ങൾ (British Indian Rupees) അനുകരിച്ചാണ് ചൈന ഈ നാണയങ്ങൾ നിർമ്മിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ നാണയങ്ങളിലെ വിക്ടോറിയ രാജ്ഞിയുടെ ഛായാചിത്രത്തിനു പകരം Quang Xu ചക്രവർത്തിയുടെ ഛായാചിത്രമാണ് Sichuan നാണയങ്ങളിൽ ചൈന ആലേഘനം ചെയ്തിട്ടുള്ളത്. ടിബറ്റിലും പടിഞ്ഞാറൻ ചൈനയിലെ ടിബറ്റൻ ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലും മാത്രമായുള്ള ഉപയോഗത്തിനായാണ് ഈ നാണയങ്ങൾ നിർമ്മിക്കപ്പെട്ടത്. തുടക്കത്തിൽ അടിച്ചിറക്കിയ Sichuan നാണയങ്ങൾ ( Chengdu mint- ൽ നിന്നും അടിച്ചിറക്കിയവ) ബ്രിട്ടീഷ് ഇന്ത്യൻ നാണയങ്ങളെപ്പോലെത്തന്നെ നല്ല വെള്ളിയിൽ (good silver) നിർമ്മിക്കപെട്ടവയായിരുന്നതുകൊണ്ട് ടിബറ്റുകാർക്കിടയിൽ ഏറെക്കുറെ പ്രശസ്തി നേടിയിരുന്നു.എന്നാൽ പിൽക്കാലത്തു അടിച്ചിറക്കിയ നാണയങ്ങളിൽ (പ്രത്യേകിച്ച് Kangding മിന്റിൽ നിന്നും അടിച്ചിറക്കിയവ) വെള്ളിയോടൊപ്പം ഗണ്യമായ അളവിൽ മറ്റു ലോഹക്കൂട്ടുകൾ ചേർത്ത് നിർമ്മിക്കപെട്ടവയായിരുന്നതിനാൽ ടിബറ്റൻ വ്യാപാരികൾക്കിടയിൽ ഇവയുടെ സ്വീകാര്യത കുറയാൻ അത് കാരണമായി. 



Sichuan നാണയങ്ങളെ താഴെ പറയുന്ന രീതിയിൽ ചുരുക്കത്തിൽ വിവരിക്കാം: 

മുൻവശത്തു Quang Xu ചക്രവർത്തിയുടെ ഛായാചിത്രം ആലേഘനം ചെയ്തിരിക്കുന്നു. പിൻവശത്തു മധ്യത്തിലായി നീളത്തിലോ കുറുകെയോ ഒരു റോസാപ്പൂ/താമരപ്പൂ ആകൃതിയിലുള്ള പൂവ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.അതിനു ചുറ്റും 4 ചൈനീസ് അക്ഷരങ്ങൾ മുകളിൽ നിന്ന് താഴേക്ക്, വലതു നിന്ന് ഇടത്തേക്കും 'si chuan sheng zao' (സിച്ചുവനിൽ നിമ്മിക്കപ്പെട്ടവ) എന്ന് എഴുതിയിരിക്കുന്നു. ചുറ്റും പൂക്കളും ഇലകളും കൊണ്ടുള്ള വള്ളി കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 

Sichuan നാണയങ്ങളുടെ നാല് പ്രധാന ഇനങ്ങൾ:  

1) 1902 മുതൽ 1911 വരെ Chengdu mint- ൽ നിർമ്മിക്കപെട്ടവ. നാണയത്തിൻ്റെ ഒരു വശത്തു കോളർ ഇല്ലാത്ത വസ്ത്രം ധരിച്ച Quang Xu ചക്രവർത്തിയുടെ ഛായാചിത്രം. മറുവശത്തു മധ്യത്തിലായി നീളത്തിലോ കുറുകെയോ ഒരു റോസാപ്പൂ/താമരപ്പൂ ആകൃതിയിലുള്ള പൂവ് കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം.  

2) 1912 മുതൽ 1916 വരെ Chengdu mint- ൽ നിർമ്മിക്കപെട്ടവ. നാണയത്തിൻ്റെ മുൻവശത്ത് കോളർ ഉള്ള വസ്ത്രം ധരിച്ച Quang Xu ചക്രവർത്തിയുടെ ഛായാചിത്രം.  

3) 1930 മുതൽ 1935 വരെ Kangding mint- ൽ നിമ്മിക്കപ്പെട്ടവ. നാണയത്തിൻ്റെ മുൻവശത്ത് കോളർ ഉള്ള വസ്ത്രം ധരിച്ച,പരന്ന മൂക്കുള്ള Quang Xu ചക്രവർത്തിയുടെ ഛായാചിത്രം.  

4) 1936 മുതൽ 1942 വരെ Kangding mint- ൽ നിമ്മിക്കപ്പെട്ടവ. Quang Xu ചക്രവർത്തിയുടെ ഛായാചിത്രം ആലേഘനം ചെയ്തിരിക്കുന്നു. 


ആദ്യകാലത്ത് Chengdu mint- ൽ വെച്ച് വളരെ കുറച്ചു ¼ and ½ rupee നാണയങ്ങൾ അടിച്ചിറക്കിയെങ്കിലും അവ കൂടുതലായും വസ്ത്രങ്ങളിൽ ബട്ടൺ ആയി ഉപയോഗിക്കുകയോ അല്ലെങ്കിൽ അവ ഉപയോഗിച്ച് വെള്ളി ആഭരണങ്ങൾ നിർമ്മിക്കുകയോ ചെയ്തതിനാൽ അവയുടെ നിർമ്മാണം ഉടൻ നിർത്തലാക്കി. പിന്നീട് ചില്ലറ ലഭിക്കുന്നതിന് വേണ്ടി ചുറ്റികയും വാളും ഉപയോഗിച്ച് ഒരു രൂപ Sichuan നാണയങ്ങൾ ലംബമായി (vertically) മുറിച്ചാണ് ഉപയോഗിച്ചിരുന്നത്. ഇതിനു കാരണം നാണയം തിരശ്ചീനമായി/സമാന്തരമായി (horizontally) മുറിക്കുന്നതിലൂടെ പ്രതീകാത്മകമായി ചക്രവർത്തിയുടെ ശിരസ് ഛേദിക്കുന്നതിന് തുല്യമായതിനാൽ (symbolic beheading) അതിലൂടെ ചൈനക്കാരുടെ വികാരങ്ങളെ മുറിവേല്പിക്കുന്നതിനെ ടിബറ്റുകാർ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ്. എന്നാൽ വളരെ ചുരുക്കം ചില നാണയങ്ങൾ ഇത്തരത്തിൽ തിരശ്ചീനമായി/സമാന്തരമായി (horizontally) മുറിച്ചവയും കാണാം. 

ആകെ 130,000 ½ rupee നാണയങ്ങളും 120,000 ¼ rupee നാണയങ്ങളും ആണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.1902 മുതൽ 1942 വരെ ഏകദേശം 25,500,000-നും 27,500,000-നും ഇടയിൽ Sichuan rupees നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 

1944 വരെ ( Republic of China രൂപപ്പെട്ട് 33-ആം വർഷം വരെ) Sichuan Rupees ചൈന അടിച്ചിറക്കുന്നത് തുടർന്നു. 

to be continued...


No comments:

Post a Comment