ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 60 |
Tibetan Currency Continuation... (Part - 15)
Tibetan Tam Bank Notes (റ്റാം ബാങ്ക് നോട്ടുകൾ)
ഇരുപതാം നൂറ്റാണ്ടിൽ ലോകത്തു നിലവിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളിൽ ഏറ്റവും മനോഹരവും കലാപരവുമായ നോട്ടുകളിൽ ഒന്നായിരുന്നു ടിബറ്റൻ നോട്ടുകൾ. 1913 ജനുവരിയിലാണ് ആദ്യമായി ടിബറ്റിൽ ബാങ്ക് നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടത്. ഇവ പച്ച/നീല നിറങ്ങളിലുള്ള 5 tam നോട്ടുകളും ചുവപ്പ് നിറത്തിലുള്ള 10 tam നോട്ടുകളുമായിരുന്നു. ഈ നോട്ടുകളിൽ ടിബറ്റൻ വർഷമായ (Tibetan Era) 1658 (ജോർജിയൻ കലണ്ടർ പ്രകാരം AD 1912 ഫെബ്രവരി മുതൽ 1913 ഫിബ്രവരി വരെ) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.ഈ നോട്ടുകളിൽ ദലൈലാമയുടെ അധികാരത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ചുവപ്പു മുദ്രയും(Red seal) സർക്കാർ ട്രഷറി/ സർക്കാർ ബാങ്ക് എന്നർത്ഥം വരുന്ന ടിബറ്റൻ ലിഖിതങ്ങളായ 'gzhung dngul khang' എന്ന ഒരു കറുപ്പ് മുദ്രയും(Black seal) അടങ്ങിയിരുന്നു.
T.E (Tibetan Era) 1659- ൽ വീണ്ടും പുതിയ denomonation-കളിൽ കൂടുതൽ ബാങ്ക് നോട്ടുകൾ പുറത്തിറങ്ങി. 1659 എന്ന ടിബറ്റൻ വർഷം രേഖപ്പെടുത്തി ചുവപ്പു നിറമുള്ള 10 tam, വയലറ്റ് നിറമുള്ള 15 tam, തവിട്ട്/ മഞ്ഞ നിറമുള്ള 25 tam, നീല/പർപ്പിൾ നിറമുള്ള 50 tam എന്നിവയായിരുന്നു ഇവയുടെ denomination-കൾ. കൂടാതെ 1659-ൽ 5 tam നോട്ടുകൾ അച്ചടിക്കുന്നത് തുടർന്നുവെങ്കിലും അവയിൽ പഴയ വർഷം തന്നെയാണ് (T.E 1658) രേഖപ്പെടുത്തിയിരുന്നത്.
ഈ നോട്ടുകളെല്ലാം തദ്ദേശീയമായി ഉൽപ്പാദിപ്പിക്കപ്പെട്ട പേപ്പറുകളിൽ മരം കൊണ്ടുള്ള അച്ച് ഉപയോഗിച്ച് ഡിസൈനുകൾ പ്രിന്റ് ചെയ്താണ് (woodblock printing) നിർമ്മിച്ചിരുന്നത്. (ചിത്രം കാണുക). നോട്ടുകളിലെ നമ്പറുകൾ പ്രത്യേകപരിശീലനം നേടിയ ടിബറ്റൻ കയ്യെഴുത്തുപ്രതി വിദഗ്ധർ (Calligraphists) കറുത്ത മഷി ഉപയോഗിച്ച് കൈ കൊണ്ടായിരുന്നു എഴുതിയിരുന്നത്. മാത്രമല്ല, എല്ലാ tam നോട്ടുകളുടെ മുൻവശത്തും ടിബറ്റൻ ഭാഷയിൽ ചില ലിഖിതങ്ങൾ കാണാം (ചിത്രം കാണുക).
1930-കളിൽ ഈ നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കപ്പെട്ടു.
No comments:
Post a Comment