01/11/2017

31-10-2017- പണത്തിലെ വ്യക്തികൾ- ഏർണെസ്റ് ഹെമിംവേ


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
23

ഏർണെസ്റ് ഹെമിംവേ

'ദ ഓള്‍ഡ് മാന്‍ ആന്റ് ദ സീ' എന്ന രചനയാണ് ഹെമിങ് വേയെ ക്ലാസിക് സാഹിത്യത്തിന്റെ ഉദാത്തശ്രേണിയിലേക്ക് എടുത്തുയര്‍ത്തിയത്. വൃദ്ധനായ സാന്റിയാഗോ എന്ന മീന്‍പിടുത്തക്കാരന്‍ ഒരു ഭീമന്‍ മാര്‍ലിന്‍ മത്സ്യവുമായി ഗള്‍ഫ് സ്ട്രീമില്‍ മല്‍പ്പിടുത്തം നടത്തുന്നതാണ് ഇതിന്റെ പ്രമേയം.   നിങ്ങള്‍ക്കെന്നെ നശിപ്പിക്കാനാവും. എന്നെ തോല്‍പിക്കാനാവില്ല എന്ന സാന്റിയാഗോയുടെ വാചകം വളരെ പ്രശസ്തമാണ്. അതിജീവിക്കാന്‍ കരുത്തു ലഭിക്കുന്നവയും ജീവിതത്തെ പോരാടാന്‍  പ്രചോദിപ്പിക്കുന്നവയുമാണ് ഹെമിങ്ങ് വേയുടെ  ഒട്ടുമിക്ക രചനകളും. മണിമുഴങ്ങുന്നത് ആര്‍ക്കു വേണ്ടി( ഫോര്‍ ഹൂം ദ ബെല്‍ ടോള്‍സ്)യില്‍ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുന്ന കഥാപാത്രങ്ങളാണുള്ളത്. പക്ഷേ എഴുത്തില്‍ ജീവിതത്തിന്റെ പ്രകാശം വായനക്കാര്‍ക്ക് തെളിച്ചുകൊടുത്ത എഴുത്തുകാരന് അത് ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയാതെ പോയി എന്നത് വളരെ ഖേദകരമായി തോന്നുന്നു. അതിന് ന്യായീകരണം ഒന്നേയുള്ളൂ. അത് ഹെമിങ്ങ് വേ തന്നെ പറഞ്ഞിട്ടുമുണ്ട്.
"എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ" എന്നതായിരുന്നു അത്. എല്ലാ എഴുത്തുകാര്‍ക്കും  ബാധകമായ കാര്യം കൂടിയാണ് അത്. കാരണം ജീവിതവും എഴുത്തും എന്നും രണ്ടാണല്ലോ.?
മരണവുമായി പലതവണ ഒളിച്ചേ കണ്ടേ കളി നടത്തിയ വ്യക്തികൂടിയായിരുന്നു ഹെമിങ് വേ. വിമാനാപകടത്തില്‍ നിന്ന്  രണ്ടു തവണയാണ് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടത്. അവസാനകാലമായപ്പോഴേയ്ക്കും തന്നെ ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതുപോലെയു്ള്ള മിഥ്യാഭ്രമം അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
മലയാളത്തില്‍ പോലും സ്വാധീനം ചെ-ലുത്തിയ എഴുത്തുകാരനായിരുന്നു ഏണസ്റ്റ് ഹെമിങ് വേ. എംടിയുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളും അദ്ദേഹമായിരുന്നു. ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ് എന്നാണ് കിഴവനും കടലിനെയും കുറിച്ച് എംടിയുടെ പ്രശംസ. 1954 ഒക്ടോബര്‍ 28 ന് ആയിരുന്നു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഹെമിങ് വേയെ തേടിയെത്തിയത്. 1953 ലെ പുലിറ്റ്വസര്‍ പ്രൈസും അദ്ദേഹത്തിനായിരുന്നു.

ഏർണെസ്റ് ഹെമിങ്‌വേയെ ആദരിച്ചു കൊണ്ട് ക്യൂബ ഇറക്കിയ പഴയ കാല അഞ്ച് പെസോ നാണയം.





No comments:

Post a Comment