ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 62 |
അൾജീരിയൻ ദിനാർ
ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടിയ അൾജീരിയയിൽ 1964 ഏപ്രിൽ 1-ന് ഔദ്യോഗിക കറൻസിയായ ദിനാർ(dinar) നിലവിൽ വന്നു. 1 dinar എന്നത് 100 santeem ആയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.
നാണയങ്ങൾ:
--------------------------
- 1964-ൽ 1, 2, 5, 10, 20, 50 santeem നാണയങ്ങളും 1 dinar നാണയവും പുറത്തിറങ്ങി.
- 1, 2, 5 santeem നാണയങ്ങൾ അലുമിനിയത്തിലും 10, 20, 50 santeem നാണയങ്ങൾ aluminium bronze-ലും 1 dinar നാണയം cupro-nickel-ലുമാണ് അടിച്ചിറക്കിയത്.
- തുടക്കത്തിൽ നാണയത്തിന്റെ മുൻവശത്ത് അൾജീരിയയുടെ എംബ്ലവും മറുവശത്ത് നാണയത്തിന്റെ മൂല്യം കിഴക്കൻ അറബിക് സംഖ്യ രീതിയിലും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടുള്ള ദശകങ്ങളിൽ അൾജീരിയയിലെ വിവിധങ്ങളായ വിഷയങ്ങളുടെ സ്മരണാർത്ഥം ആയിട്ടാണ് പലപ്പോഴായി നാണയങ്ങൾ ഇഷ്യൂ ചെയ്തിട്ടുള്ളത്.
- 1, 2 santeem നാണയങ്ങൾ പിന്നീട് അടിച്ചിറക്കിയിട്ടില്ല. 5, 10, 20 santeem നാണയങ്ങൾ അവസാനമായി അടിച്ചിറക്കിയത് 1980-കളിൽ ആണ്.
- 1992-ൽ പുതിയ സീരീസിലുള്ള 1⁄4, 1⁄2, 1, 2, 5, 10, 20, 50, 100 ദിനാർ നാണയങ്ങൾ ഇഷ്യൂ ചെയ്തു. പിന്നീട് 2012-ൽ അൾജീരിയയുടെ 50-ആം ദിനത്തോടനുബന്ധിച്ച് 200 dinar നാണയം പുറത്തിറക്കി. ഇവയിൽ 10, 20, 50, 100, 200 നാണയങ്ങൾ Bi-metallic ആണ്.
- നാണയങ്ങളുടെ കൂട്ടത്തിൽ 5-ഉം അതിനു മുകളിലേക്കുമുള്ള ദിനാറുകളായിരുന്നു പൊതുവിൽ ഉപയോഗത്തിൽ ഉണ്ടായിരുന്നത്.
- പിന്നീട് ഉണ്ടായ പണപ്പെരുപ്പത്തെ തുടർന്ന് എല്ലാ santeem നാണയങ്ങളും 1⁄4, 1⁄2 ദിനാർ നാണയങ്ങളും വിപണിയിൽ നിന്നും പതിയെ അപ്രത്യക്ഷമായി.
No comments:
Post a Comment