ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 63 |
അൾജീരിയൻ ദിനാർ (ബാങ്ക് നോട്ട്)
ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടിയ അൾജീരിയയിൽ 1964 ഏപ്രിൽ 1-ന് ഔദ്യോഗിക കറൻസിയായ ദിനാർ(dinar) നിലവിൽ വന്നു. 1 dinar എന്നത് 100 santeem ആയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.
ബാങ്ക് നോട്ടുകള്‍:
- 1964-ല്‍ 5, 10, 50, 100 dinomination-കളില്‍ അള്‍ജീരിയന്‍ ദിനാര്‍ ബാങ്ക്നോട്ടുകളുടെ ആദ്യ സീരീസ്/പരമ്പര പുറത്തിറങ്ങി.
- 1970-ല്‍ 500 ദിനാര്‍ നോട്ടുകള്‍ പുറത്തിറക്കി.
- 1982-83 കാലഘട്ടങ്ങളില്‍ 20, 200 ദിനാര്‍ നോട്ടുകള്‍ ആദ്യമായി ഇഷ്യൂ ചെയ്തു.
- 1992-ല്‍ 1000 ദിനാര്‍ നോട്ടുകള്‍ ഇഷ്യൂ ചെയ്തു.
- പിന്നീട് 100 ദിനാര്‍ ബാങ്ക്നോട്ടുകള്‍ക്ക് പകരമായി 100 ദിനാര്‍ നാണയങ്ങള്‍ അടിച്ചിറക്കി.
- 200, 500, 1000 ദിനാര്‍ നോട്ടുകള്‍ ഇന്നും വിനിമയത്തില്‍ തുടരുന്നു.
- 1998 വര്‍ഷം രേഘപ്പെടുത്തിയ 500, 1000 ദിനാര്‍ നോട്ടുകളുടെ മുന്‍വശത്ത് ഒരു ഹോളോഗ്രാഫിക് സ്ട്രിപ് (holographic strip) അധികമായി കാണാം.
- 2011-ല്‍ പുതിയ 2000 ദിനാര്‍ നോട്ടുകള്‍ പ്രിന്‍റ് ചെയ്തു പുറത്തിറക്കി.
- അല്‍ജീരിയയുടെ സെന്‍ട്രല്‍ ബാങ്ക് ആയ Bank of Algeria ആണ് ബാങ്ക്നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.
ബാങ്ക് നോട്ടുകളുടെ വ്യത്യസ്ത നിറങ്ങള്‍ താഴെ കൊടുക്കുന്നു:
- 10, 50 ദിനാര്‍ നോട്ടുകള്‍ - പച്ച നിറം.
- 20 ദിനാര്‍ നോട്ടുകള്‍ - ചുവപ്പ് നിറം.
- 100 ദിനാര്‍ നോട്ടുകള്‍ - നീല നിറം.
- 500 ദിനാര്‍ നോട്ടുകള്‍ - വയലറ്റില്‍ ഇളം ചുവപ്പ് നിറം.
- 1000 ദിനാര്‍ നോട്ടുകള്‍ - വെള്ളയില്‍ ചുവപ്പ്/തവിട്ട് നിറം.
- 2000 ദിനാര്‍ നോട്ടുകള്‍ - നീലയില്‍ പച്ചയും തവിട്ടും നിറം.
- 200 ദിനാര്‍ നോട്ടുകള്‍ - ചുവപ്പ് കലര്‍ന്ന തവിട്ട് നിറം.
No comments:
Post a Comment