ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറന്‍സി പരിചയം
|
ലക്കം
| 64 |
ബഹ്‌റൈന്‍ കറന്‍സി (History):
20-ആം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ സ്വര്‍ണ്ണം(British Sovereigns), വെള്ളി(Maria Theresa thalers) നാണയങ്ങളാണ് ബഹ്‌റൈനില്‍ കൂടുതലായി പ്രചാരത്തില്‍ ഉണ്ടായിരുന്നത്. ഇവയോടൊപ്പം തന്നെ ഇന്ത്യന്‍ രൂപയും വ്യാപകമായി വിനിമയത്തിന് ഉപയോഗിച്ചിരുന്നു. 1959-ല്‍ ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഉപയോഗത്തിനായി 13½ രൂപ = 1 ബ്രിട്ടീഷ് പൗണ്ട് എന്ന നിരക്കില്‍ Reserve Bank of India ഗൾഫ് രൂപ അഥവാ പേര്‍ഷ്യന്‍ ഗള്‍ഫ് രൂപ (Gulf rupee or Persian Gulf rupee) ഇഷ്യൂ ചെയ്തു. 1959 മുതല്‍ 1966 വരെ ബഹറൈനില്‍ Gulf rupee ആയിരുന്നു ഉപയോഗത്തില്‍ ഉണ്ടായിരുന്നത്. 1966 ജൂണ്‍ 6-ന് ഇന്ത്യ Gulf rupee പിന്‍വലിച്ചു. 1961-ൽ ബ്രിട്ടീഷുകാരിൽ നിന്നും ബഹ്‌റൈന്‍ സ്വാതന്ത്ര്യം നേടി.
ബഹ്‌റൈനി ദിനാർ:
1965-ൽ ബഹ്‌റൈന്‍ സ്വന്തമായി പുറത്തിറക്കിയ ബഹ്‌റൈനിന്‍റെ ഔദ്യോഗിക കറന്‍സിയാണ് ബഹ്‌റൈനി ദിനാര്‍ (Bahraini Dinar). 1 ബഹ്‌റൈനി ദിനാർ എന്നത് 1000 ഫില്‍സ് (fils) ആയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.
1 Bahraini Dinar = 1000 fils = 10 Persian Gulf rupees.
നാണയങ്ങള്‍:
1965 ഒക്ടോബര്‍ 16-ന് 1, 5, 10, 25, 50, 100 dinomination-കളിലുള്ള ഫില്‍സ് (fils) നാണയങ്ങള്‍ ആദ്യമായി പുറത്തിറങ്ങി. ഇവയില്‍ 1, 5, 10 fils നാണയങ്ങള്‍ bronze-ലും (വെങ്കലം) 25, 50, 100 fils നാണയങ്ങള്‍ copper-nickel-ലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. 1966-ന് ശേഷം 1 fils നാണയങ്ങള്‍ പിന്‍വലിക്കുകയും അവയുടെ നിര്‍മ്മാണം നിര്‍ത്തി വെക്കുകയും ചെയ്തു. 1992-ല്‍ 5, 10 fils നാണയങ്ങള്‍ bronze-ന് പകരം brass (പിച്ചള) ഉപയോഗിച്ച് നിര്‍മ്മിക്കുകയും രണ്ട് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട (bimetallic) പുതിയ 100 fils നാണയങ്ങള്‍ അടിച്ചിറക്കുകയും ചെയ്തു. രണ്ട് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച 500 fils നാണയങ്ങള്‍ (bimetallic) 2000-ത്തില്‍ പുറത്തിറക്കി. എന്നാല്‍ 2011 മാര്‍ച്ച് 18-ന് നടന്ന ബഹ്റൈനിലെ പവിഴ സ്മാരകം (Pearl Monument) തകര്‍ക്കപ്പെട്ട കലാപത്തെ തുടര്‍ന്ന് 500 fils അടിച്ചിറക്കുന്നത് നിര്‍ത്തലാക്കി. അതിനു ശേഷം ഇവ മുഴുവനായും ബാങ്കുകളില്‍ തിരികെ എത്തിച്ചേരുന്നത് വരെ ഈ നാണയങ്ങള്‍ വിനിമയത്തില്‍ തുടര്‍ന്നു.
വിവിധ നാണയങ്ങളുടെ denomination-കള്‍→ അവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ലോഹങ്ങള്‍→ അവയില്‍ ആലേഘനം ചെയ്തിരിക്കുന്ന ചിത്രം→ ആദ്യമായി പുറത്തിറങ്ങിയ വര്‍ഷം എന്നിവ താഴെ കൊടുക്കുന്നു:
1, 5, 10 fils→ Bronze→ Palm tree→ 1965
25, 50, 100 fils→ Copper-nickel→ Palm tree→ 1965
5,10 fils→ Brass→ Palm tree→ 1992
25 fils→ Copper-nickel→ Dilmo Civilization seal→ 1992
50 fils→ Copper-nickel→ Boat (Dhow) → 1992
100 fils→ Brass ring around Copper-nickel centre→ Coat of Arms→ 1992
500 fils→ Copper-nickel ring around Brass centre→ Pearl Monument→ 2000
No comments:
Post a Comment