28/07/2016

22-07-2016- നോട്ടിലെ ചരിത്രം- ഐസക് ന്യൂട്ടൺ


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
2


ഐസക് ന്യൂട്ടൺ







പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20).

പരീക്ഷണങ്ങൾ:

♦ആപ്പിളിനെ താഴേക്ക് വീഴാൻ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തിൽ പിടിച്ച് നിർത്തുന്നത് എന്ന ആലോചനയായി. കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങൾക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങൾ അനുസരിക്കുന്നതായി അരിസ്റ്റോട്ടിൽ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കൾ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങൾ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടൻ ചിന്തിച്ചപ്പോൾ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ 1666 ൽ ന്യൂട്ടൻ ഗുരുത്വാകർഷണ നിയമം പ്രഖ്യാപിച്ചു. (ചിത്രത്തില്‍ 2 ആയി അടയാളപ്പെടുത്തിയിരിക്കുന്നു)

♦ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ലക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചു.ന്യൂട്ടൻ തന്റെ 29 മത്തെ വയസ്സിൽ കേംബ്രിഡ്ജിൽ ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് ആയി. ഇതിന്റെയൊക്കെ പരിസമാപ്തിയായി 1668ൽ പ്രതിഫലന ടെലസ്കോപ്പ് നിർമിച്ചു. (ചിത്രത്തില്‍ 3 ആയി അടയാളപ്പെടുത്തിയിരിക്കുന്നു)

♦അന്തരീക്ഷത്തിലെ ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന്‌ പ്രകീർണ്ണനം സംഭവിക്കുന്നതുമൂലം കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ്‌ മഴവില്ല്ദൃശ്യപ്രകാശത്തിലെ ഘടകവർണ്ണങ്ങൾ വേർപിരിഞ്ഞ് ന്യൂട്ടന്റെ സപ്തവർണ്ണങ്ങളായി കാണാൻ കഴിയും. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിവയാണ്‌ ന്യൂട്ടന്റെ സപ്തവർണ്ണങ്ങൾ. പ്രിസം ഉപയോഗിച്ച് നൂടൺ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. (ചിത്രത്തില്‍ 4 ആയി അടയാളപ്പെടുത്തിയിരിക്കുന്നു)

♦1680-ഓടെയാണ് പ്രിൻസിപ്പിയ എഴുതാനുള്ള സാഹചര്യം ന്യൂട്ടന് ഉണ്ടായത്. 1687ൽ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്നു മുഴുവൻ പേരും “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള ന്യൂട്ടന്റെ ഗ്രന്ഥം “പ്രകൃതിയുടെ തത്ത്വശാസ്ത്രത്തിന്റെ ഗണിതശാസ്ത്രനിയമങ്ങൾ“ എന്നു ഭാഷാന്തരണം ചെയ്യാം. ഭൗതിക വിജ്ഞാനം ഉള്ളിടത്തോളംകാലം പഠിക്കാതിരിക്കാൻ കഴിയാത്തതാണ് പ്രിൻസിപ്പിയയുടെ ഉള്ളടക്കം. (ചിത്രത്തില്‍ 5 ആയി അടയാളപ്പെടുത്തിയിരിക്കുന്നു)




No comments:

Post a Comment