23/07/2016

15-07-2016- നോട്ടിലെ ചരിത്രം- ഗലീലിയോ


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
1


ഗലീലിയോയും ആധുനിക നവോത്ഥാനവും


.
ലോകത്തിലെ തന്നെ ഏറ്റവും ആഴത്തില്‍ ചരിത്രം പറയുന്ന ഒരു കറൻസിയാണിത്. അത് ഒരു വ്യക്തിയെ കുറച്ചൊ, അല്ല; ശാസ്ത്രത്തെ കുറിച്ചൊ ആയാലും.


ആധുനിക ശാസ്ത്രം, ആധുനിക ഭൗതിക ശാസ്ത്രം, ആധുനിക നിരീക്ഷണ ജോതിശാസ്ത്രം എന്നിവയുടെ പിതാവാണ് ഗലീലിയോ.ആയതിനാല്‍ അതുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ നോട്ടീൽ പറയുന്നത്.

(മാർക്ക് ചെയ്ത ചിത്രങ്ങൾ ബന്ധപ്പെടുത്തി വായിക്കുക.)


1 - ഗലീലിയോ.

2 - കത്തീഡ്രൽ ബസിലിക്ക.

3 - ഭാരം കുറഞ്ഞതും കൂടിയതുമായ രണ്ട് വസ്തുക്കള്‍ മുകളില്‍ നിന്നിട്ടാല്‍ ഭാരം കൂടിയത് ആദ്യം വീഴുമെന്ന ധാരണ തെറ്റാണെന്ന് അദ്ദേഹം തെളിയിച്ചു. പിസ്സയിലെ ചെരിയുന്ന ഗോപുരത്തില്‍ നിന്ന് അദ്ദേഹം 100 റാത്തലും 1 റാത്തലും തൂക്കമുള്ള രണ്ട് സാധനങ്ങള്‍ ഒരേ സമയം താഴേക്കിട്ടു. പരീക്ഷണം കാണാന്‍ ധാരാളം ജനങ്ങള്‍ കൂടിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് രണ്ടു സാധനങ്ങളും ഒരേ സമയം താഴെ വീണു.

4 - ദോലക (പെന്‍ഡുല) സിദ്ധാന്തം (1584-1585) : ഒരു കുര്‍ബാന വേളയില്‍, പള്ളിയുടെ മച്ചില്‍ നിന്ന് ഞാന്നു കിടക്കുന്ന തൂക്കുവിളക്ക് ദോലനം ചെയ്യുന്നതിന്‍റെ സമയം സ്വന്തം നാഡിമിടിപ്പ് ഉപയോഗിച്ച് അളന്നു. അങ്ങിനെ ദോലകത്തിന്‍റെ  (പെന്‍ഡുലം) ചലന സിദ്ധാന്തം സംബന്ധിച്ച ഉള്‍ക്കാഴ്ച ഗലീലിയോക്ക് ലഭിച്ചു.

5 - മഹാനായ ജ്യോതിശാസ്ത്രജ്ഞൻ : അക്കാലത്ത് 'ചാരക്കണ്ണാടി' (SPYGLASS) എന്ന് അറിയപെട്ടിരുന്ന ദൂരദര്‍ശിനി (TELESCOPE) ഗലീലിയോ പരിഷ്കരിച്ച് മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈ സംഭവം നടന്നത്. അങ്ങിനെ ദൂരദര്‍ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. 

6 - പ്രപഞ്ച മാതൃക: നിരീക്ഷണം, പരീക്ഷണം, ഗണിതവല്‍ക്കരണം - ഇവയാണ് ശാസ്ത്രത്തിന്‍റെ പണിയായുധങ്ങളെന്ന് ലോകത്തിനു ആദ്യമായി കാട്ടികൊടുത്തത് ഗലീലിയോ ആണ്. 'പ്രപഞ്ചം രചിക്കപെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെന്ന് അദ്ദേഹം പ്രസ്ഥാപിച്ചു. പ്രപഞ്ച രചനയില്‍ ഉപയോഗിച്ചിട്ടുള്ള ആ ഗണിതസമവാക്യങ്ങള്‍ ഏതാണെന്ന് ലോകത്തിന് പറഞ്ഞു കൊടുത്ത സാക്ഷാല്‍ ഐസക് ന്യൂട്ടന്‍ പോലും ഗലീലിയോ നിര്‍മ്മിച്ച അടിത്തറയില്‍ നിന്നാണ് ശാസ്ത്രത്തെ കെട്ടിപോക്കിയത്. നിലവിലുള്ള വസ്തുക്കളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്തു കൊണ്ടും തിരുത്തിയും മാത്രമേ ശാസ്ത്രത്തിന് മുന്നേറാന്‍ കഴിയൂ എന്ന് ഗലീലിയോ തന്‍റെ ജീവിതം കൊണ്ട് തെളിയിച്ചു.





About Ameer:

കൊല്ലം മാമൂട് സ്വദേശി അമീർ.

🎀🎀🎀🎀🎀🎀🎀🎀🎀

ലോക പ്രശസ്ത വ്യക്തികളെ അനുസ്മരിച്ച് വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങിയ നോട്ടുകളെ കുറിച്ചും  ''ചിത്രത്തിലെ വ്യക്തിചരിത്ര''വുമാണ് വെള്ളിയാഴ്ചകളിലെ പാഠ്യ വിഷയം

  🍁🍁🍁🍁🍁🍁🍁🍁🍁

തിരുവിതാംകൂറിൻ്റെ ഭരണകാലവും ടിപ്പു സുൽത്താൻ്റെ പടയോട്ടവും ഈസ്റ്റിന്ത്യാ കമ്പനിയുടെ അധിനിവേശവും ഓർമ്മപ്പെടുത്തുന്ന വൻ നാണയശേഖരത്തിനുടമയാണ് അമീർ.  പ്രശസ്ത വ്യക്തിഗത ശേഖരണത്തിനാണ് പ്രാമുഖ്യം.   വിവിധ പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

No comments:

Post a Comment